ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റ് 2025ന്റെ ഒഫീഷ്യല്‍ ഇന്റര്‍നെറ്റ് പാര്‍ട്ണറായി കെഫോണ്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന പരിപാടിക്ക് ആവശ്യമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കെഫോണ്‍ ഒരുക്കും.
കൊച്ചി: വ്യവസായ സാധ്യതകളുടെ പുത്തന്‍ ലോകം തുറക്കുന്നതിനായി കേരളം നടത്തുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റ് 2025ന്റെ ഒഫീഷ്യല്‍ ഇന്റര്‍നെറ്റ് പാര്‍ട്ണറായി കെഫോണ്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന പരിപാടിക്ക് ആവശ്യമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കെഫോണ്‍ ഒരുക്കും. കൂടാതെ കെഫോണ്‍ നല്‍കുന്ന സേവനങ്ങള്‍ മനസിലാക്കാനും ആസ്വദിക്കാനും കെഫോണ്‍ എക്‌സ്പീരിയന്‍സ് സോണും പരിപാടി സ്ഥലത്ത് ഒരുക്കുന്നുണ്ട്. പുതുതായി കെഫോണ്‍ കണക്ഷനും വേണ്ട സേവനങ്ങളും ലഭ്യമാക്കാന്‍ കെഫോണ്‍ ടീമും സജ്ജമാണ്.
കേരളത്തിന്റെ വ്യവസായ സാധ്യതകളുടെ പുതു ചുവടുവെയ്പ്പായ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റ് 2025ന് കരുത്ത് പകര്‍ന്ന് ഔദ്യോഗിക ഇന്റര്‍നെറ്റ് പാര്‍ട്ണറാവുന്നത് കെഫോണിന് അഭിമാനകരമായ നിമിഷമാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് പറഞ്ഞു. കെഫോണിന്റെ സേവനങ്ങള്‍ അനുഭവിച്ചറിയാന്‍ സജ്ജമാക്കുന്ന എക്‌സ്പീരീയന്‍സ് സോണില്‍ ഒരു ജിബിപിഎസ് ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടി ഒരുക്കുന്നുണ്ട്. ഉപയോഗിച്ചറിഞ്ഞ് കെഫോണ്‍ ഉപഭോക്താക്കളാകാന്‍ ഈ അവസരം എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താം. രാജ്യത്തിന് അഭിമാനമാകുന്ന തലത്തിലേക്ക് ഉയരുന്ന കെഫോണിന്റെ സേവനങ്ങള്‍ രാജ്യാന്തര തലത്തിലേക്ക് എടുത്തുകാട്ടാന്‍ ഈ പരിപാടി വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.