സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസറുമായി എത്തുന്ന ഫോണിന് 1.7 ദശലക്ഷത്തിലധികം ആന്‍ടുടു സ്‌കോര്‍ ഉണ്ട്.തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ വരെ 90 എഫ്പിഎസ് ഗെയിമിംഗ് അനുഭവം നല്‍കുന്നതാണ് നിയോ 10 ആര്‍ എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: യുവ ഉപഭോക്താക്കളെയും ഗെയിമിംഗ് പ്രേമികളെയും ലക്ഷ്യമിട്ട് ഐക്യൂ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ നിയോ 10 ആര്‍ മാര്‍ച്ച് 11ന് വിപണിയിലിറക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 8 െജെന്‍ 3 പ്രോസസറുമായി എത്തുന്ന ഫോണിന് 1.7 ദശലക്ഷത്തിലധികം ആന്‍ടുടു സ്‌കോര്‍ ഉണ്ട്.തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ വരെ 90 എഫ്പിഎസ് ഗെയിമിംഗ് അനുഭവം നല്‍കുന്നതാണ് നിയോ 10 ആര്‍ എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞ 6400 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ഇതിലുണ്ട്. 1.5 കെ അമോലെഡ് ഡിസ്‌പ്ലേ, 50 എംപി മെയിന്‍ ക്യാമറ, 4 4കെ 60 എഫ്പിഎസ് വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം തുടങ്ങിയവ ഫോണില്‍ ലഭ്യമാണ്.റേജിംഗ് ബ്ലൂ, മൂണ്‍നൈറ്റ് ടൈറ്റാനിയം എന്നീ നിറങ്ങളിലാണ് ഐക്യൂ നിയോ 10ആര്‍ വിപണിയിലെത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.