സെഗ്‌മെന്റിലെ മുന്‍നിരയിലുള്ള 32എംപി 4കെ ഫ്രണ്ട് ക്യാമറയാണ് ഐക്യുഒഒ ഇസഡ് 10 ആര്‍ ന്റെ പ്രത്യേകതയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു, ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഐക്യു ഇസഡ് 10 ആര്‍ പുറത്തിറക്കി.
സെഗ്‌മെന്റിലെ മുന്‍നിരയിലുള്ള 32എംപി 4കെ ഫ്രണ്ട് ക്യാമറയാണ് ഐക്യുഒഒ ഇസഡ് 10 ആര്‍ ന്റെ പ്രത്യേകതയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എഐ ഇറേസ്, എഐ ഫോട്ടോ എന്‍ഹാന്‍സ്, മള്‍ട്ടിഫോക്കസ് പോര്‍ട്രെയ്റ്റ്, അണ്ടര്‍വാട്ടര്‍ മോഡ് തുടങ്ങിയ സ്മാര്‍ട്ട് ക്യാമറ ടൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു, ഐക്യു ഇസഡ് 10 ആര്‍ വെള്ളത്തിനും പൊടിക്കും പ്രതിരോധം നല്‍കുന്നതിനുള്ള ഐപി 68 ആന്റ് ഐപി 69 റേറ്റിംഗുകള്‍ ഉണ്ട്. മീഡിയ ടെക് ഡിമെന്‍സിറ്റി 7400 5ജി പ്രോസസറും ശക്തമായ 7.5എല്‍ പ്ലസ് എന്‍ടുടു സ്‌കോറും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത് മള്‍ട്ടിടാസ്‌കിംഗ്, ഇമേജിംഗ്, എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം കാര്യക്ഷമമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. 8ജിബി പ്ലസ് 128ജിബി വേരിയന്റിന് 19,499 രൂപയും ആണ് ഐക്യു ഇസഡ് 10 വില. 8ജിബി പ്ലസ് 256ജിബി വേരിയന്റിന് 21,499 രൂപയും 12ജിബി പ്ലസ് 256ജിബി വേരിയന്റിന് 23,499 രൂപയും ആണ് വില.

