ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ് ഉണ്ടാകും.
കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കേരളബ്ലാസ്റ്റേഴ്‌സും മോഹന്‍ബഗാനും തമ്മില്‍ ശനിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം കാണാനെത്തുവര്‍ക്കായി കൊച്ചി മെട്രോ സര്‍വ്വീസിന്റെ സമയം ദീര്‍ഘിപ്പിച്ചതായ കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ് ഉണ്ടാകും.രാത്രി 9.39, 9.47, 9.56, 10.04, 10.13, 10.21, 10.30, 10.39, 10.48, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെ.എല്‍.എന്‍ സ്‌റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.38, 9.47, 9.55, 10.04, 10.12, 10.21, 10.29, 10.38, 10.46 , 10.55, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകും