ഐടിസി ഡെര്‍മാഫിക്. ഡെര്‍മാഫിക് ഡിപിഗ്മെന്റ് സെറം, അക്വാ ക്ലൗഡ് സെറം, ഡെര്‍മാഫിക് ആക്‌നെ അവെര്‍ട്ട് ക്ലെന്‍സിംഗ് മൂസ്, ഡെര്‍മാഫിക് പോര്‍ മിനിമൈസിംഗ് ടോണര്‍, ഡെര്‍മാഫിക് സണ്‍ ഡിഫന്‍സ് എന്നീ ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്.
കൊച്ചി : ഇന്ത്യക്കാരുടെ ചര്‍മ്മത്തിന് അനുയോജ്യമായ പുതിയ ഉല്‍പ്പന്ന നിര പുറത്തിറക്കി ഐടിസി ഡെര്‍മാഫിക്. ഡെര്‍മാഫിക് ഡിപിഗ്മെന്റ് സെറം, അക്വാ ക്ലൗഡ് സെറം, ഡെര്‍മാഫിക് ആക്‌നെ അവെര്‍ട്ട് ക്ലെന്‍സിംഗ് മൂസ്, ഡെര്‍മാഫിക് പോര്‍ മിനിമൈസിംഗ് ടോണര്‍, ഡെര്‍മാഫിക് സണ്‍ ഡിഫന്‍സ് എന്നീ ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്. ഇന്ത്യക്കാരുടെ ചര്‍മ്മത്തിന്റെ സവിശേഷതകള്‍ ഉള്‍പ്പെടുത്തികൊണ്ട് ഇന്ത്യന്‍ ചര്‍മ്മ ആരോഗ്യ റിപ്പോര്‍ട്ട് ഐടിസി ഡെര്‍മാഫിക് പുറത്തിറക്കിയിരുന്നു.
ഇന്ത്യക്കാരുടെ ചര്‍മ്മം മറ്റ് വംശങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ചര്‍മ്മത്തില്‍ പിഗ്മെന്റേഷന്‍ സാധ്യത കൂടുതലാണെന്നും വരണ്ടതായിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ പല ഭാഗത്തു നിന്നായി 800 സ്ത്രീകളിലാണ് ദ ഡെര്‍മാഫിക് ഇന്ത്യന്‍ സ്‌കിന്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടിനായുള്ള കാന്റാര്‍ സര്‍വേയില്‍ പങ്കെടുത്തത്. ഡെര്‍മാഫിക് ഇന്ത്യന്‍ സ്‌കിന്‍ നോളജ് സെന്റര്‍ എന്ന സ്ഥാപനം ഐടിസി ഡെര്‍മാഫിക് ആരംഭിച്ചു.ഇന്ത്യന്‍ ചര്‍മ്മം വളരെ സവിശേഷമാണെന്നും അതിനുവേണ്ടി സവിശേഷം തയ്യാറാക്കിയ പരിഹാരമാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്നും ഐടിസി ലിമിറ്റഡിലെ പേഴ്‌സണല്‍ കെയര്‍ പ്രോഡക്ട്‌സ് ബിസിനസ് ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് സമീര്‍ സത്പതി പറഞ്ഞു.