ഐടിസി ഹോട്ടല്‍സിന്റെ ഫോര്‍ച്യൂണ്‍ കൊച്ചിയില്‍ തുറന്നു

ബിസിനസ്സ്, വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ ഒരു ഇടത്താവളമായ ഫോര്‍ച്യൂണ്‍ എയര്‍പോര്‍ട്ട് റോഡ് കൊച്ചിയില്‍, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 72 മുറികളും സ്യൂട്ടുകളുമുണ്ട്.
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം   ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീമിയം ഹോട്ടലായ ഫോര്‍ച്യൂണ്‍ എയര്‍പോര്‍ട്ട് റോഡ് കൊച്ചി പ്രവര്‍ത്തനമാരംഭിച്ചു. ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, എം.എല്‍.എ അന്‍വര്‍ സാദത്ത്, എം.പി. ബെന്നിബഹനാന്‍, പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന്‍, ഓപ്പറേഷന്‍സ് എഫ്എച്ച്പിഎല്‍ വൈസ് പ്രസിഡന്റ് അരിന്ദം കുനാര്‍, സന്‍ഹ ലൈഫ്‌സ്‌റ്റൈല്‍ െ്രെപവറ്റ് ലിമിറ്റഡ്, മാനേജിംഗ് ഡയറക്ടര്‍ സമീര്‍ പിബി  എന്നിവര്‍ സംബന്ധിച്ചു. ഇതോടെ ദക്ഷിണേന്ത്യയില്‍ ഐടിസിഎച്ച്എല്ലിന് 42 സഹകരണങ്ങളായി. ബിസിനസ്സ്, വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ ഒരു ഇടത്താവളമായ ഫോര്‍ച്യൂണ്‍ എയര്‍പോര്‍ട്ട് റോഡ് കൊച്ചിയില്‍, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 72 മുറികളും സ്യൂട്ടുകളുമുണ്ട്. ആധുനിക യാത്രക്കാരുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനും, നഗരത്തില്‍, പ്രത്യേകിച്ച് അതിവേഗം വികസിക്കുന്ന എയര്‍പോര്‍ട്ട് കോറിഡോറില്‍ ബ്രാന്‍ഡഡ് ഹോട്ടലുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ഹോട്ടല്‍ സഹായകമാകുമെന്ന് ഐടിസി ഹോട്ടല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ ഛദ്ദ പറഞ്ഞു. കൊച്ചിയില്‍ ഈ പുതിയ സംരംഭം കൊണ്ടുവരുന്നതിനായി ഐടിസിഎച്ച്എല്‍, ഫോര്‍ച്യൂണ്‍ ഹോട്ടല്‍സ് എന്നിവരുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സെന്‍ഹ ലൈഫ്‌സ്‌റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ പൂക്കുഴി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു