ഐ ട്രിപ്ള്‍ ഇ മാപ്‌കോണ്‍
ഡിസംബര്‍ 14 മുതല്‍ 

മാപ്‌കോണ്‍ 2025ല്‍ വിപുലമായ സാങ്കേതിക സെഷനുകള്‍, മുഖ്യ സെഷനുകള്‍, പ്ലീനറി സെഷനുകള്‍, ക്ഷണിക്കപ്പെട്ട പ്രഭാഷണങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ട്യൂട്ടോറിയലുകള്‍, പ്രത്യേക സെഷനുകള്‍, വിദ്യാര്‍ഥി ഡിസൈന്‍ മത്സരങ്ങള്‍, മെന്റര്‍മെന്റീ പ്രോഗ്രാം, വ്യവസായ സെഷനുകള്‍, പ്രദര്‍ശനങ്ങള്‍, പ്രൊഫഷണല്‍ മീറ്റിംഗുകള്‍, ടൂറുകള്‍, നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകള്‍ എന്നിവ ഉള്‍പ്പെടും.

 

കൊച്ചി: ഐ ട്രിപ്ള്‍ ഇ മൈക്രോവേവ് ആന്റിനസ് ആന്റ് പ്രപഗേഷന്‍ കോണ്‍ഫറന്‍സ് 2025 ഡിസംബര്‍ 14 മുതല്‍ 18 വരെ കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ബോള്‍ഗാട്ടി ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.മാപ്‌കോണ്‍ 2025ല്‍ വിപുലമായ സാങ്കേതിക സെഷനുകള്‍, മുഖ്യ സെഷനുകള്‍, പ്ലീനറി സെഷനുകള്‍, ക്ഷണിക്കപ്പെട്ട പ്രഭാഷണങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ട്യൂട്ടോറിയലുകള്‍, പ്രത്യേക സെഷനുകള്‍, വിദ്യാര്‍ഥി ഡിസൈന്‍ മത്സരങ്ങള്‍, മെന്റര്‍മെന്റീ പ്രോഗ്രാം, വ്യവസായ സെഷനുകള്‍, പ്രദര്‍ശനങ്ങള്‍, പ്രൊഫഷണല്‍ മീറ്റിംഗുകള്‍, ടൂറുകള്‍, നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകള്‍ എന്നിവ ഉള്‍പ്പെടും.

കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ നടന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിലേയും ഇന്ത്യയിലേയും ഏഷ്യയിലേയും ഉന്നത സാങ്കേതിക നേതാക്കള്‍ പങ്കെടുത്തു. യോഗത്തില്‍ മാപ്‌കോണ്‍ 2025 ജനറല്‍ കോചെയര്‍ ഐഐഎസ്ടി പ്രൊഫസര്‍ ചിന്മോയ് സാഹ, മാപ്‌കോണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കോചെയര്‍ പ്രൊഫ. ജലീല്‍ അക്തര്‍ (ഐഐടി കാണ്‍പൂര്‍), ഐഇഇഇ മാപ്‌കോണ്‍ 2025 ഫിനാന്‍സ് ചെയര്‍ പ്രൊഫ. ബി എസ് മനോജ് (ഐഐഎസ്ടി തിരുവനന്തപുരം) എന്നിവര്‍ പങ്കെടുത്തു.

ഡോ. ഗൗതം ചതോപാധ്യായ, (പ്രസിഡന്റ് എം ടി ടി എസ്), ഡോ. രാജീവ് ജ്യോതി (ടെക്‌നിക്കല്‍ ഡയറക്ടര്‍, ഇന്‍സ്‌പേസ്, ബഹിരാകാശ വകുപ്പ്), ഡോ. അശുതോഷ് കേദാര്‍ (സീനിയര്‍ സയന്റിസ്റ്റ്, ഡിആര്‍ഡിഒ), ഡോ. പുനീത് കെ മിശ്ര (സീനിയര്‍ സയന്റിസ്റ്റ്, ഐഎസ്ആര്‍ഒ), ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ പ്രൊഫ. ദീപ്തി ദാസ്‌കൃഷ്ണ (കുസാറ്റ്, കൊച്ചി), പ്രോ. ദേബാരതി ഗാംഗുലി (ഐഐഐടി. കോട്ടയം), പ്രോ. സുകോമള്‍ ഡേ (ഐഐടി പാലക്കാട്), മാപ്‌കോണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ദേബതോഷ് ഗുഹ (കല്‍ക്കട്ട സര്‍വകലാശാല), പ്രൊഫ. ഷിബാന്‍ കെ കൗള്‍ (ഐഐടി ഡല്‍ഹി), ഡോ. ഉഷ പി വര്‍മ്മ (സീനിയര്‍ സയന്റിസ്റ്റ്, ഡിആര്‍ഡിഒ), സ്റ്റാര്‍ട്ടപ്പ് കമ്മിറ്റി ചെയര്‍ ഡോ. സുരേഷ് നായര്‍ (സിഇഒ, അമര രാജ ഡിസൈന്‍ ആല്‍ഫ), ലോക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍ പ്രൊഫ. സി. കെ. ആനന്ദന്‍ (കുസാറ്റ്, കൊച്ചി) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷണ പണ്ഡിതര്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവരും കൊച്ചിയിലെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://ieeemapcon.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Spread the love