യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കപ്പെടും : സാബു എം. ജേക്കബ്

 പ്രധാന മന്ത്രിയുടെ ഓഫീസില്‍ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ അന്ത്യോഖ്യാ പത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവയുമായി പ്രധാനമന്ത്രി ഒരുമണിക്കൂറോളം കൂടികാഴ്ച്ച നടത്തി
കിഴക്കമ്പലം : പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കുന്നതിന് വഴികള്‍ തുറക്കുന്നുവെന്ന്  ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.  കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയുടെ ഓഫീസില്‍ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ അന്ത്യോഖ്യാ പത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവയുമായി പ്രധാനമന്ത്രി ഒരുമണിക്കൂറോളം കൂടികാഴ്ച്ച നടത്തി. രാജ്യത്തെ ജനസംഖ്യയില്‍ കേവലം രണ്ടര ശതമാനമാനത്തില്‍ താഴെ മാത്രമാണ് ക്രിസ്ത്യന്‍ വിശ്വാസികള്‍. മൈക്രോ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിശ്വാസികളില്‍ തന്നെ ചെറിയ വിഭാഗമാണ് യാക്കോബായഓര്‍ത്തഡോക്‌സ് വിശ്വാസികള്‍. പ്രധാനമന്ത്രി തന്റെ രാജ്യത്തെ ഏറ്റവും ചെറിയ വിശ്വാസിസമൂഹത്തിന്റെ ആഭ്യന്തര തര്‍ക്കം പരിഹരിക്കാന്‍ സമയം കണ്ടെത്തിയെന്നത് ആശാവഹമാണെന്ന് സാബു ജേക്കബ് പറഞ്ഞു.

രാജ്യത്തെ നിയമവും, ഭരണ ഘടന തന്നിട്ടുള്ള സംരക്ഷണവും സ്വാതന്ത്രവും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട്  തങ്ങളുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച് ഇരു സഭകളും ഒരുമിച്ച് പോകണമെന്നതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം.ഇതിനായി കോടതികള്‍ക്ക് പുറത്ത് സമവായ ചര്‍ച്ചകള്‍ നടത്തി ശാശ്വത പരിഹാരം ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.1978മുതല്‍ രണ്ട് സഭകളായി പ്രവര്‍ത്തിച്ച് വരുന്ന ഇരു സഭകളുടേയും തര്‍ക്കങ്ങള്‍ക്ക് നൂറില്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തര്‍ക്കങ്ങള്‍ക്ക്  നാളിതുവരെയായിട്ടും കോടതി വ്യവഹാരങ്ങള്‍ക്കൊണ്ട് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് കേസുകളും, കോടതി നടപടികളും, പോലീസ് ഇടപെടലുകളും ദൈനംദിനം സാദാരണ വിശ്വാസികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ സാഹചര്യത്തില്‍ രൂപപ്പെട്ട തര്‍ക്കങ്ങളുടെ ബാക്കി പത്രങ്ങളാണിത്. വരുന്ന തലമുറയും ഇതിന്റെ ദുരിതം അനുഭവിക്കേണ്ടതായി വരുന്നു.പതിറ്റാണ്ടുകളായുള്ള സഭാ തര്‍ക്കിന് പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ ശാശ്വത പരിഹാരമുണ്ടാകുമെന്ന് സാബു ജേക്കബ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു