ഗിന്നസ് റെക്കോഡ് തിളക്കത്തില്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദങ്കാരിക്കരില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ.ജെ ലത എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
കൊച്ചി:  വിജ്ഞാന വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിന്‍  യൂണിവേഴ്‌സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് ഗിന്നസ് റെക്കോഡ്. സമ്മിറ്റിന്റെ ഭാഗമായി  401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസില്‍ ഇടം പിടിച്ചത്.10 മണിക്കൂര്‍ 25 മിനിറ്റുകൊണ്ടാണ്  റിലേ പൂര്‍ത്തിയാക്കിയത്. സൂറത്തില്‍ നടന്ന 313 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇതാണ് കൊച്ചിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മറികടന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25 ന് ആണ് സമാപിച്ചത്.  കുറഞ്ഞത് ഒരു മിനിറ്റും പരമാവധി മൂന്നു മിനിറ്റുമാണ് പ്രസംഗ സമയം. കൂടാതെ, ഒരാളുടെ പ്രസംഗ ശേഷം പത്ത് സെക്കന്‍ഡിനുള്ളില്‍ അടുത്ത പ്രസംഗം തുടങ്ങണമെന്ന മാനദണ്ഡവുമുണ്ട്.ഇവയെല്ലാം കൃത്യമായി പാലിച്ചാണ് റിലേ സ്പീച്ച് പൂര്‍ത്തിയാക്കിയത്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദങ്കാരിക്കരില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ.ജെ ലത എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു