പാലാരിവട്ടം ബൈപാസില്‍ ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ വസ്ത്ര വിപണന ബ്രാന്‍ഡായ ജയലക്ഷ്മി സില്‍ക്‌സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തെയും ഷോറൂം പാലാരിവട്ടം ബൈപാസില്‍ ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാരമ്പര്യത്തിന്റെയും ഉപഭോക്തൃ വിശ്വാസത്തിന്റെയും 77 വര്‍ഷങ്ങള്‍ പിന്നിട്ടാണ് പ്രതിബദ്ധതയുടെ പുതിയ ഘട്ടത്തില്‍ ജയലക്ഷ്മി പ്രവേശിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ് കമ്മത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവാഹ വസ്ത്രങ്ങളും ഉത്സവകാല വസ്ത്രങ്ങളും ലഭ്യമായ വിപുലമായ ഷോറൂമില്‍ കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും മനോഹാരിതയും മികവുറ്റ ശില്പനൈപുണ്യവും ഒന്നിച്ചു ചേരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ നെയ്ത്ത് കലയുടെ മനോഹാരിത സംഗമിക്കുന്ന പുതിയ ഷോറൂമില്‍ പരമ്പരാഗതവും ആധുനികവുമായ വസ്ത്രവൈവിധ്യത്തിന്റെ അത്യുജ്ജ്വല ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ഫാഷന്‍ ആസ്വാദകര്‍ക്കും സാരി പ്രേമികള്‍ക്കും മികച്ച ഷോപ്പിംഗ് കേന്ദ്രമായിരിക്കും പുതിയ ജയലക്ഷ്മി.
സാരികള്‍ മാത്രമല്ല, പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ഇവിടെ ലഭ്യമാകും. കുടുംബത്തിലെ ഏവര്‍ക്കുമൊരുക്കിയ സമ്പൂര്‍ണ്ണ ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഷോറൂം തങ്ങളുടെ ഗുണമേന്മയുടെയും വൈവിധ്യത്തിന്റെയും ഉപഭോക്തൃ സംതൃപ്തിയുടെയും പ്രതീകമാണ്. വിജയകരമായ പാരമ്പര്യം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തങ്ങളുടെ ശ്രമം തുടരും.1985 മുതല്‍ ജയലക്ഷ്മി സില്‍ക്‌സ് സ്ത്രീകളെ തൊഴില്‍ രംഗത്തേക്ക് എത്തിക്കുകയും അവരെ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. ജീവനക്കാരില്‍ 80 ശതമാനം സ്ത്രീകളായതില്‍ അത്യന്തം അഭിമാനമുണ്ടെന്നും പുതിയ ഷോറൂം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചും സമൂഹ ഉന്നമനത്തില്‍ സംഭാവന നല്‍കിയും മുന്നേറുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ജയലക്ഷ്മിയുടെ ഷോറൂമുകള്‍ ഇന്ത്യന്‍ റീട്ടെയില്‍ വസ്ത്ര വ്യവസായത്തില്‍ മഹത്തായ സാന്നിധ്യമാണ്. ജയലക്ഷ്മിയുടെ പുതിയ ഷോറൂമില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വിഭിന്നശേഷിക്കാരായ ഏഴുപേര്‍ക്ക് ജോലി നല്‍കിയതായി മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ് കമ്മത്ത് പറഞ്ഞു. തങ്ങളുടെ മറ്റു ഷോറൂമുകളിലും ഈ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡയറക്ടര്‍മാരായ നാരായണ കമ്മത്ത്, സതീഷ് കമ്മത്ത്, സുജിത്ത് കമ്മത്ത്, അഭിഷേക് കമ്മത്ത്, ഉല്ലാസ് കമ്മത്ത്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജയ്ദീപ് ഷെട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.