നല്ല മനസ്സോടെ ഏതൊരാള്‍ക്കും കേരളത്തില്‍ വന്ന് നിക്ഷേപം നടത്താമെന്നും അതിനു മികച്ച തെളിവാണ് ജയലക്ഷ്മി സില്‍ക്‌സിന്റെ വളര്‍ച്ചയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊച്ചി: ജയലക്ഷ്മി സില്‍ക്‌സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തേയും ഷോറൂം പാലാരിവട്ടം ബൈപ്പാസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.നല്ല മനസ്സോടെ ഏതൊരാള്‍ക്കും കേരളത്തില്‍ വന്ന് നിക്ഷേപം നടത്താമെന്നും അതിനു മികച്ച തെളിവാണ് ജയലക്ഷ്മി സില്‍ക്‌സിന്റെ വളര്‍ച്ചയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജയലക്ഷ്മി സില്‍ക്‌സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തേയും ഷോറൂം പാലാരിവട്ടം ബൈപ്പാസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് വിജയം കൊയ്യാനാവും. കേരളത്തിന് പുറത്തു നിന്നും കേരളത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ വലിയ ആവേശമുണ്ടാകുന്നത് പ്രകൃതി ഭംഗിയും ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരും മാത്രമല്ല ഏത് നിക്ഷേപകനും ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരായവര്‍ ഉണ്ട് എന്നതു കൂടിയാണ് കാരണം. സ്ഥാപനങ്ങളോ്ട കൂറു പുലര്‍ത്തുകയും വിജയത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന നല്ലൊരു വിഭാഗം ആളുകളെ കേരളത്തില്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തില്‍ എവിടെ ചെന്നാലും മികവിലും ബൗദ്ധികതയിലും മലയാളികള്‍ മുന്നിട്ടു നില്‍ക്കുന്നത് കാണാനാവും. പ്രധാനപ്പെട്ട പല ഇടങ്ങളിലും മലയാളികളുണ്ടാവുന്നത് ഇക്കാരണത്താലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയലക്ഷ്മിയില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനത്തിലധികം വനിതകളാണ് എന്നത് സ്ത്രീ ശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കും വലിയ സംഭാവനകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം നിലയിലെ ബ്രൈഡല്‍ മണ്ഡപം കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികള്‍ നിയന്ത്രിക്കുന്നത് മാര്‍ക്കറ്റുകളാണെന്നും അവിടം സ്ത്രീ ശാക്തീകരണത്തിന് കൂടി വഴിയൊരുക്കിയതില്‍ ജയലക്ഷ്മിക്ക് വലിയ പങ്കുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.
എറണാകുളത്തിന്റെ അടയാളങ്ങളിലൊന്നായി നീണ്ട കാലമായി മുമ്പോട്ടു പോകുന്ന ജയലക്ഷ്മി മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയാണ് വിജയം നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ഇന്ത്യന്‍ നെയ്ത്ത് കലയുടെ മനോഹാരിത സംഗമിക്കുന്ന പുതിയ ഷോറൂമില്‍ പരമ്പരാഗതവും ആധുനികവുമായ വസ്ത്രവൈവിധ്യത്തിന്റെ മികച്ച ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ഫാഷന്‍ ആസ്വാദകര്‍ക്കും സാരി പ്രേമികള്‍ക്കും മികച്ച ഷോപ്പിംഗ് കേന്ദ്രമായിരിക്കും പുതിയ ജയലക്ഷ്മിയെന്ന് ജയലക്ഷ്മി മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ് കമ്മത്ത് പറഞ്ഞു. സാരികള്‍ മാത്രമല്ല, പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ഇവിടെ ലഭ്യമാകും. കുടുംബത്തിലെ ഏവര്‍ക്കുമൊരുക്കിയ സമ്പൂര്‍ണ്ണ ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, വാര്‍ഡ് കൗണ്‍സിലര്‍ രതീഷ്, ഡയറക്ടര്‍മാരായ നാരായണ കമ്മത്ത്, സതീഷ് കമ്മത്ത്, സുജിത്ത് കമ്മത്ത്, അഭിഷേക് കമ്മത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.