ഓണത്തിന് പുതിയ ഓഡിയോ ലൈനപ്പുമായി ജെബിഎല്‍ 

തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 8,000 വരെ ക്യാഷ്ബാക്കും, നോകോസ്റ്റ് ഇഎംഐ സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
കൊച്ചി : ഇന്ത്യയിലെ ഉത്സവ സീസണ്‍ പ്രമാണിച്ച് ജെബിഎല്‍ ഇന്ത്യ പുതിയ ഓഡിയോ ഉല്‍പ്പന്നങ്ങളും ‘സൗണ്ട് ഓഫ് സെലിബ്രേഷന്‍സ്’ എന്ന പേരില്‍ ഒരു മാര്‍ക്കറ്റിംഗ് ക്യാംപയിനും പ്രശസ്ത സംഗീതജ്ഞനായ സെസ് ഓണ്‍ ദി ബീറ്റ് നിര്‍മ്മിച്ച ഗാനത്തില്‍ കേരളത്തില്‍ നിന്നുള്ള എംസി കൂപ്പറും ഉണ്ട്. ഗണേഷ് ചതുര്‍ത്ഥി, ദുര്‍ഗ്ഗാ പൂജ, ഓണം തുടങ്ങിയ ആഘോഷങ്ങളുടെ പ്രാദേശിക സംഗീതശബ്ദങ്ങളെ ഈ ഗാനം ആവിഷ്‌കരിക്കുന്നു. പുതിയ ഉല്‍പ്പന്നങ്ങളില്‍ ജെബിഎല്‍ പാര്‍ട്ടിബോക്‌സ് എന്‍കോര്‍ 2, പാര്‍ട്ടിബോക്‌സ് എന്‍കോര്‍ എസ്സെന്‍ഷ്യല്‍ 2, പാര്‍ട്ടിബോക്‌സ് 520 എന്നിവയും, ജെബിഎല്‍ ചാര്‍ജ് 6, ജെബിഎല്‍ ഫ്‌ലിപ് 7 എന്നീ പോര്‍ട്ടബിള്‍ സ്പീക്കറുകളും, കൂടാതെ ജെബിഎല്‍ ബാര്‍ 1300 ഹോം തിയേറ്റര്‍ സിസ്റ്റവും ഉള്‍പ്പെടുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാകും. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 8,000 വരെ ക്യാഷ്ബാക്കും, നോകോസ്റ്റ് ഇഎംഐ സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു