ജെസിബി പുതിയ 30 ഇസഡ്  മിനി എക്‌സ്‌കവേറ്റര്‍ പുറത്തിറക്കി

ഒരു മണിക്കൂറില്‍ രണ്ടര ലിറ്റര്‍ ഡീസലെന്ന ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവയാണ് 30 ഇസഡിന്റെ സവിശേഷതകളെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: നിര്‍മ്മാണ മേഖലകളിലെ ചെറിയ ഇടങ്ങളിലും  കാര്‍ഷിക ആവശ്യങ്ങള്‍ക്കും പരമാവധി പ്രവര്‍ത്തനക്ഷമത കൈവരിക്കും വിധം രൂപകല്‍പ്പന ചെയ്തിരിക്കുന്ന 30 ഇസഡ്  മിനി എക്‌സ്‌കവേറ്റര്‍ ജെസിബി ഇന്ത്യ പുറത്തിറക്കി. നഗര  പ്രദേശങ്ങളിലെ ഇടുങ്ങിയ സ്ഥലങ്ങളിലും പരിമിതമായ തൊഴില്‍ മേഖലകളിലും ഉയര്‍ന്ന കാര്യക്ഷമത ഉറപ്പാക്കുക, പ്രവര്‍ത്തന സമയത്ത് യന്ത്രത്തിന്റെ പിന്‍ഭാഗം പുറത്തേക്ക് നീണ്ടുനില്‍ക്കാത്ത സീറോ ടെയില്‍ സ്വിംഗ് സംവിധാനം, നഗര നിര്‍മ്മാണം, ഡ്രൈനേജ് ജോലികള്‍, ലാന്റ്‌സ്‌കപ്പിംഗ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ നടത്തുന്ന ഇടം കുറവുള്ള പ്രദേശങ്ങളില്‍ സുരക്ഷിതമായി  പ്രവര്‍ത്തിക്കുക, 100% സ്റ്റീല്‍ ബോഡിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ദൃഢതയും ദീര്‍ഘായുസ്സും ഉറപ്പാക്കുന്നു, ഉയര്‍ന്ന പ്രകാശശേഷിയുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍ ഘടിപ്പിച്ചിട്ടുള്ളതുകൊണ്ട് രാത്രിയിലും പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും സുഗമമായി പ്രവര്‍ത്തിക്കാനാകുന്നു, ഒരു മണിക്കൂറില്‍ രണ്ടര ലിറ്റര്‍ ഡീസലെന്ന ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവ 30 ഇസഡിന്റെ സവിശേഷതകളാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 30 ലക്ഷം വില വരുന്ന ഈ മിനി എക്‌സ്‌കവേറ്ററിന് നാലു വര്‍ഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ മോട്ടോഴ്‌സ്  കോര്‍പ്പറേഷനാണ് കേരളത്തിലെ വിതരണക്കാര്‍. കൊച്ചിയില്‍  നടന്ന ചടങ്ങില്‍ പോപ്പുലര്‍ എം ഡി തോമസ് സാജു സംസ്ഥാനതല വിപണനോദ്ഘാടനം നിര്‍വഹിച്ചു. ജെസിബി ഇന്ത്യ ദേശീയ മേധാവി അരുണ്‍ അവിനാശിലിംഗം, സി ഇ ഒ എ സംസ്ഥാന സെക്രട്ടറി സമീര്‍ ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു