ഇന്റീരിയര്‍, ജ്വല്ലറി ഡിസൈനുകളുടെ പ്രദര്‍ശനത്തെ തുടര്‍ന്ന് നടന്ന ഫാഷന്‍ ഷോയില്‍ 19 യുവ ഡിസൈന്‍ വിദ്യാര്‍ത്ഥികളുടെ ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് മോഡലുകള്‍ റാംപില്‍ ചുവടുവെച്ചു
കൊച്ചി: യുവതലമുറയുടെ സ്വപ്നങ്ങളുടെയും ഫാഷന്‍ ആശയങ്ങളുടെയും, നിറങ്ങളുടെയും ആഘോഷമായി
ജെഡി ഡിസൈന്‍ അവാര്‍ഡ് നിശ ചിറ്റിലപ്പിള്ളി സ്ക്വയറില്‍ നടന്നു. ഇന്റീരിയര്‍, ജ്വല്ലറി ഡിസൈനുകളുടെ
പ്രദര്‍ശനത്തെ തുടര്‍ന്ന് നടന്ന ഫാഷന്‍ ഷോയില്‍ 19 യുവ ഡിസൈന്‍ വിദ്യാര്‍ത്ഥികളുടെ ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് മോഡലുകള്‍ റാംപില്‍ ചുവടുവെച്ചു. റോമന്‍ ചാരുതയിലലിഞ്ഞ ‘അറോറ ഓഫ് വാലര്‍’, മരുഭൂമിയിലെ ജീവിതവും മിനിമലിസവും ഉള്‍ക്കൊണ്ട ‘മിലേലെ ‘ , കേരളീയ നാടോടിക്കഥകളും മാതൃശക്തിയും കോര്‍ത്തിണക്കിയ ‘മാതൃവേദ’. സര്ക്കസ്പ്രചോദിതമായ ‘ മാജിക് ഓഫ് ഡ്രീംസ്’ എന്നിവയാണ് ആദ്യം റാംപിലെത്തിയത്.

പാസ്റ്റല്‍ നിറവും ചക്രങ്ങളും സമ്മേളിക്കുന്ന ‘പ്രിസ്മാറ്റിക് സോള്‍’ കഥകളിയുടെ ഊര്ജ്ജസ്വലത പടര്‍ത്തുന്ന ‘ആട്ടം,’ ഡെനിമില്‍ ക്യൂബിസ്റ്റ് രൂപകല്പനയുമായി ‘മോണോക്രീറ്റ’, അമൂര്‍ത്ത ആശയങ്ങള്‍ക്ക് നിറം കൊടുത്ത ‘സെലഷ്യല്‍ എനിഗ്മ’, ജാപ്പനീസ് മോട്ടിഫുകളുടെ ‘ക്രിംസണ്‍ കറ്റാന’ എന്നിവ മായകാഴ്ച്ചയായി. കടല്‍ക്കൊള്ളക്കാരെ പ്രമേയമാക്കി ‘ട്രഷര്ഡ് ത്രെഡ്സ്’, നാടോടിക്കഥകള്‍ നിറഞ്ഞ ‘ഷാഡോ ബോണ്‍’, കാല്ബെലിയ നൃത്തം പ്രചോദിതമായ ‘സെര്‍പെന്റൈന്‍, ‘ കൂടാതെ ‘ചോസണ്‍’, ‘പവര്‍ ഓഫ് ഫ്രാഗ്മെന്റ്സ്’, ‘ഹാലോ ആന്റ് ഹിം’ ‘റെക്ക്ലെസ് ഗ്രേസ്’, ‘പദ്മവ്യൂഹ’, ‘എന്‍ലൈറ്റഡ് ഇന്റര്‍ലൂഡ്’ എന്നീ ശേഖരങ്ങള്‍ കാല്പനികത, ചരിത്രം, ആത്മീയത, വിവിധ സാംസ്കാരിക, വൈകാരിക തലങ്ങള്‍ എന്നിവ വസ്ത്രങ്ങളില്‍ ഇഴചേര്‍ത്തത് കൗതുകമായി. രാജ്യത്തെ പ്രീമിയം ഫാഷന്‍ ഇന്സ്റ്റിറ്റിയൂട്ടുകളിലൊന്നായ ജെഡി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, കൊച്ചിയാണ് ഷോ സംഘടിപ്പിച്ചത്. ഡിസൈനിലൂടെ കഥകള്‍ പറയുന്ന, ഉള്‍ക്കാഴ്ചയും വ്യാഖ്യാന പാടവവുമുള്ള യുവതലമുറയാണ് നമുക്കുള്ളതെന്ന് കൊച്ചി ജെഡി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സാന്ദ്ര ആഗ്നസ് ഡിസൂസ പറഞ്ഞു. ചടങ്ങില്‍ ജെഡി ഇന്‍സ്റ്റിറ്റിയൂട്ട് കൊച്ചി ഡയറക്ടര്‍ സാന്ദ്ര ആഗ്നസ് ഡിസൂസ, ജെഡി ഇന്‍സ്റ്റിറ്റിയൂട്ട് മാനേജിംഗ് ട്രസ്റ്റി നീലേഷ് ദലാല്‍, പ്രശസ്ത ഫാഷന്‍ കണ്‍സള്‍ട്ടന്റുമാര്‍, ഡിസൈനര്‍മാര്‍, ഫാഷന്‍ വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.