മാരത്തോണിന്റെ ജേഴ്‌സി പ്രകാശനം കൊച്ചിയിലെ നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ സതേണ്‍ നേവല്‍ കമാന്‍ഡ് റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ടു നിര്‍വ്വഹിച്ചു
കൊച്ചി: സതേണ്‍ നേവല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 21 ന് കൊച്ചയില്‍ നടത്തുന്ന ആറാമത് കൊച്ചി നേവി മാരത്തോണില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആറായിരം കടന്നു. മാരത്തോണിന്റെ ജേഴ്‌സി പ്രകാശനം കൊച്ചിയിലെ നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ സതേണ്‍ നേവല്‍ കമാന്‍ഡ് റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ടു നിര്‍വ്വഹിച്ചു. കമ്മഡോര്‍ സുധീര്‍ റെഡ്ഡി, ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള, ക്യാപ്റ്റന്‍ പ്രവീണ്‍, ടി സുധീപ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിന്റെ ഭുപ്രകൃതിയുടെയും കൊച്ചിയുടെ പൈതൃകത്തിന്‍െയും വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ജേഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാരത്തണില്‍ പങ്കെടുക്കാന്‍ ഏതാനും പേര്‍ക്ക് കൂടി അവസരമുണ്ട്. www.kochinavymarathon.com എന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കൊച്ചി നേവി മാരത്തോണ്‍ സംഘാടകര്‍ പറഞ്ഞു.

