ജിയോ ബ്ലാക്ക്‌റോക്ക്  അസറ്റ് മാനേജുമെന്റ് 5 പുതിയ എന്‍എഫ്ഒ ആരംഭിച്ചു

എന്‍എഫ്ഒ 2025  ഓഗസ്റ്റ് 12 ന് അവസാനിക്കും.
കൊച്ചി/മുംബൈ:  ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ്,  ആദ്യത്തെ അഞ്ചു ഇന്‍ഡക്‌സ് ഫണ്ടുകള്‍ അവതരിപ്പിച്ച് ന്യൂ ഫണ്ട് ഓഫറിംഗ് (എന്‍എഫ്ഒ) പ്രഖ്യാപിച്ചു. എന്‍എഫ്ഒ 2025  ഓഗസ്റ്റ് 12 ന് അവസാനിക്കും. നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ട്, നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്‌സ് ഫണ്ട്, നിഫ്റ്റി 813 വര്‍ഷം ജിസെക് ഇന്‍ഡക്‌സ് ഫണ്ട് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു ഇന്‍ഡക്‌സ് ഫണ്ടുകളാണ് ഈ എന്‍എഫ്ഒയിലുള്‍പ്പെടുന്നത്. ഇത് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന, ചെലവുകുറഞ്ഞ, വിശ്വസനീയവും സുതാര്യവും  ഡിജിറ്റല്‍ സഹായത്താല്‍ നിക്ഷേപ പരിഹാരങ്ങള്‍ നല്‍കുന്നതിനുമുള്ള  ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു