ചലച്ചിത്ര താരം പങ്കജ് ത്രിപാഠി ഈ ക്യാമ്പയ്‌നിന്റെ മുഖമാകും.
കൊച്ചി: ജിയോബിപിയുടെ ഇന്റര്‍നാഷണല്‍ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ക്യാമ്പയ്ന്‍ ഇന്ത്യ എനര്‍ജി വീക്ക് 2025 ചടങ്ങില്‍ പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര താരം പങ്കജ് ത്രിപാഠി ഈ ക്യാമ്പയ്‌നിന്റെ മുഖമാകും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ബിപിയുടെയും സംയുക്ത സംരംഭമായ റിലയന്‍സ് ബിപി ഐഎഫ്എഫ്‌ഐ ക്യാമ്പയ്‌നിലൂടെ അധിക ചെലവില്ലാതെ ഓരോ ഇന്ത്യക്കാരനിലേക്കും ഉയര്‍ന്ന നിലവാരമുള്ള ഇന്ധനങ്ങള്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
100 വര്‍ഷത്തെ ബിപിയുടെ ഇന്ധന ഗവേഷണ അനുഭവം പ്രയോജനപ്പെടുത്തിയാണ് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇന്ധനങ്ങള്‍, ആക്റ്റീവ് ടെക്‌നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുത്തത്. ആക്റ്റീവ് സാങ്കേതികവിദ്യയുള്ള ജിയോബിപിയിലെ ഡീസല്‍ 4.3%* വരെ അധിക മൈലേജ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ എഞ്ചിന്‍ ഭാഗങ്ങള്‍ 10 മടങ്ങ് വരെ വൃത്തിയായി നിലനിര്‍ത്താനും ഈ പെട്രോള്‍ സഹായിക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.