2025 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഏകീകൃത അറ്റാദായം 1.8% വര്‍ധിച്ച് 316.11 കോടിയിലെത്തി .
മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% വര്‍ധിച്ച് 2,079 കോടിയിലെത്തിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.2025 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഏകീകൃത അറ്റാദായം 1.8% വര്‍ധിച്ച് 316.11 കോടിയിലെത്തി . കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 310.63 കോടിയായിരുന്നു. പാദത്തിലെ മൊത്തം വരുമാനം 24% വര്‍ധിച്ച് 518 കോടിയിലെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 418 കോടിയായിരുന്നു. മാര്‍ച്ച് 31 വരെയുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 349 കോടിയാണ്.കമ്പനിയുടെ സാമ്പത്തിക സ്ഥിരതയും ഓഹരി ഉടമകള്‍ക്കുള്ള വരുമാനവും സൂചിപ്പിച്ച്, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിക്ക് 0.50 ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം നല്‍കാനും ബിസിനസ്സിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കാനും, ജിയോ ഫിനാന്‍സ്, ജിയോ പേയ്‌മെന്റ്‌സ് ബാങ്ക്, ബ്ലാക്ക്‌റോക്കുമായുള്ള സംയുക്ത സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ 1,346 കോടിയുടെ ഇക്വിറ്റി മൂലധനം നിക്ഷേപിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി.