ആദ്യ റാഞ്ചില്‍ 50 കോടി രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞതായും ബാക്കി 50 കോടി രൂപ ആവശ്യാനുസരണം ഉടന്‍ സമാഹരിക്കുമെന്നും ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് മൊഹന്തി പറഞ്ഞു,
കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് അവകാശ ഓഹരി ഇഷ്യുവിലൂടെ 100 കോടി രൂപ സമാഹരിക്കുന്നു. ആദ്യ റാഞ്ചില്‍ 50 കോടി രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞതായും ബാക്കി 50 കോടി രൂപ ആവശ്യാനുസരണം ഉടന്‍ സമാഹരിക്കുമെന്നും ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് മൊഹന്തി പറഞ്ഞു,
ഈ മൂലധനം ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ വിപുലീകരണത്തിനാണ് വിനിയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തുടനീളം ബ്രാഞ്ചുകള്‍ വിപുലീകരിച്ച് സാമ്പത്തിക സേവനം പരമാവധി ആളുകളിലേക്കെത്തിക്കാനുള്ള തീവ്രശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ മൂലധന സമാഹരണം. ഇത് കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും, ഉപഭോക്തൃ സേവനം ഉയര്‍ത്താനും, ഞങ്ങളുടെ പങ്കാളികള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ മൂല്യം നല്‍കാനും സഹായകമാകുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കമ്പാനി പറഞ്ഞു.