തൊഴില്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി  തപാല്‍ വകുപ്പ്

തപാല്‍ വകുപ്പ് (ഇന്ത്യ പോസ്റ്റ്),നിയമന പ്രക്രിയയ്ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫീസ് ഒഴികെ യാതൊരു ഫീസും ഈടാക്കുന്നില്ല.നിയമന പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാണ്.
കൊച്ചി: തൊഴില്‍ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി തപാല്‍ വകുപ്പ്. തപാല്‍ വകുപ്പിന്റെ  തൃശ്ശൂര്‍ ആര്‍എംഎസില്‍   സോര്‍ട്ടിംഗ് അസിസ്റ്റന്റ് ആയി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയസംഭവത്തില്‍ രണ്ടു പേരെ  അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തപാല്‍ വകുപ്പിന്റെ മധ്യ മേഖല(കൊച്ചി) പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.തപാല്‍ വകുപ്പ് (ഇന്ത്യ പോസ്റ്റ്),നിയമന പ്രക്രിയയ്ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫീസ് ഒഴികെ യാതൊരു ഫീസും ഈടാക്കുന്നില്ല.നിയമന പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാണ്.

എല്ലാ ഔദ്യോഗിക അറിയിപ്പുകളും അച്ചടി മാധ്യമങ്ങള്‍/ ഡിജിറ്റല്‍ മാധ്യമങ്ങള്‍ / ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് പ്രസിദ്ധീകരിക്കുന്നത്.തൊഴില്‍ ഏജന്റുമാരായോ ഇടനിലക്കാരായോ പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പോസ്റ്റ് ഒരു വ്യക്തിയെയും ഏജന്‍സിയെയും അധികാരപ്പെടുത്തുന്നില്ല.സംശയാസ്പദമായ രീതിയില്‍ ഉണ്ടാകുന്ന ജോലി ഓഫറുകളെയോ അത്തരം ഏജന്റുമാരെയോ കുറിച്ച് പൊതുജനങ്ങള്‍ക്ക് ഉടന്‍ തന്നെ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.അതിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റ്: www.indiapost.gov.in, ഇമെയില്‍ ഐഡി: pmger.keralapost@gmail.com എന്നിവയാണെന്നും അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു