ക്രൂസ് കോമ്രേഡ് സാഹിത്യ
പുരസ്‌കാരം ജോണ്‍ സാമുവലിന്

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം. ജനുവരി അഞ്ചിന് രാവിലെ 11 ന് എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശ് പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ ചലച്ചിത്ര, ടി.വി താരം അനീഷ് രവി അധ്യക്ഷത വഹിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോണ്‍ സാമുവലിന്റെ അഞ്ച് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘ വിശ്വനാടോടിക്കഥാമാലിക ‘ യാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ക്രൂസ് കൊമ്രേഡ് ഡയറക്ടര്‍ ദീപ്തി വര്‍മ്മ അറിയിച്ചു. വൈവിധ്യമാര്‍ന്ന ലോക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്ക് നല്‍കുന്നതാണ് ‘ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം

 

Spread the love