ഇടമലക്കുടിയില്‍ നേത്രസംരക്ഷണ ക്യാംപ് സംഘടിപ്പിച്ച്  ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍

കാഴ്ച പരിശോധനയ്ക്ക് ശേഷം തിമിരം സ്ഥിരീകരിച്ചവര്‍ക്ക് തൊടുപുഴ ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ സഹായത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ നല്‍കുമെന്ന് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ അറിയിച്ചു
ഇടുക്കി :  സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നേത്രസംരക്ഷണ ക്യാപ് സംഘടിപ്പിച്ചും ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചും  ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍. ഗ്രാമവാസികള്‍ക്ക് സൗജന്യ കാഴ്ച പരിശോധനയും കണ്ണടയും ഉറപ്പാക്കിയ നേത്രസംരക്ഷണ ക്യാംപിനു പുറമെ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, ഗവണ്മെന്റ് യു പി സ്‌കൂള്‍, ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളില്‍ ജലശുദ്ധീകരണ യൂണിറ്റുകളും സ്ഥാപിച്ചു. ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.ബിനു  ഉദ്ഘാടനം ചെയ്തു. കാഴ്ച പരിശോധനയ്ക്ക് ശേഷം തിമിരം സ്ഥിരീകരിച്ചവര്‍ക്ക് തൊടുപുഴ ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ സഹായത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ നല്‍കുമെന്ന് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ അറിയിച്ചു. ചടങ്ങില്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ സിഎസ്ആര്‍ വിഭാഗം സീനിയര്‍ ഓഫീസര്‍ റിബിന്‍ പോള്‍, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സാഗില്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു