ആശാ വര്‍ക്കര്‍മാരെ കേള്‍ക്കാനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറാകാത്ത ഇടത് സര്‍ക്കാര്‍ വീണ്ടും തുടര്‍ ഭരണം സ്വപ്‌നം കാണുന്നതു തന്നെ വിരോധാഭാസമാണെന്ന് ജെ.എസ്.എസ്. സംസ്ഥാന നേതൃസമ്മേളനം വിലയിരുത്തി.
കൊച്ചി : സംസ്ഥാനത്തെ ആരോഗ്യ പരിചരണ രംഗം വികസിത രാജ്യങ്ങള്‍ക്കൊപ്പമെന്ന് അഭിമാനിക്കുമ്പോളും, ആരോഗ്യ വകുപ്പിന്റെ കീഴില്‍ വീടുകള്‍ തോറും കയറിയിറങ്ങി ജോലി ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ കേള്‍ക്കാനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറാകാത്ത ഇടത് സര്‍ക്കാര്‍ വീണ്ടും തുടര്‍ ഭരണം സ്വപ്‌നം കാണുന്നതു തന്നെ വിരോധാഭാസമാണെന്ന് ജെ.എസ്.എസ്. സംസ്ഥാന നേതൃസമ്മേളനം വിലയിരുത്തി.
കേരളം കണ്ട ഏറ്റവും മോശം ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സമസ്തമേഖയിലും പരാജയമായ സര്‍ക്കാര്‍ എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരുന്ന അവസ്ഥയിലേയ്ക്ക് തരം താണിക്കുകയാണ്. മെയ്്മാസം മുതല്‍ ആരംഭിക്കുന്ന ജെ.എസ്.എസ് സമ്മേളനം സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന്‍ ബാബു പറഞ്ഞു. ജെ.എസ്.എസ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ പ്രൊഫ എ.വി. താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സംസ്ഥാന നേതാക്കളും പ്രസംഗിച്ചു.