ഗൗരിയമ്മയുടെ നാലാം ചരമവാര്‍ഷികം ആചരിച്ച് ജെഎസ്എസ്

ദീര്‍ഘവും സംഭവബഹുലവമായ ഒരു കര്‍മ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെയില്ല.
കൊച്ചി:  കേരള ജനത അത്യധികം അഭിമാന സ്‌നേഹാരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവനായികയായിരുന്നു  കെ.ആര്‍. ഗൗരിയമ്മയെന്ന് ജെ.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അഡ്വ.എ.എന്‍.രാജന്‍ ബാബു. ദീര്‍ഘവും സംഭവബഹുലവമായ ഒരു കര്‍മ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെയില്ല.  പൗരുഷം പുരുഷന്റെ കുത്തകയാണെന്ന സങ്കല്‍പത്തെയും ഇടിച്ചുനിരത്തിയ ധീര വനിതയായിരുന്നു ശാക്തീകരണത്തിനുവേണ്ടി പോരാടിയ ഗൗരിയമ്മയെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ്.എസ്. എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജന്‍ ബാബു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് മധു അയ്യമ്പിള്ളി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വി.കെ.സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെന്റര്‍ അംഗങ്ങളായ അഡ്വ.കെ.വി.ഭാസി, അഡ്വ.സുനിത.കെ.വിനോദ്, ജെ.വൈ.എസ്സ്. സംസ്ഥാന കണ്‍വീനര്‍ ഡോ.അഭിലാഷ് നാഥ്, അയ്യപ്പന്‍കുട്ടി, ആന്റണി, എല്‍ദോസ്, കോയ, ഗിരിജ, തുടങ്ങിയവര്‍ സംസാരിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു