ഇന്ത്യന്‍ റോഡുകള്‍ക്ക് ഏറെ അനുയോജ്യമായ എംജിയുടെ ഏറ്റവും കരുത്തുറ്റതും ഈടുനില്‍ക്കുന്നതുമായ പ്രീമിയം എസ്യുവിയാണ് മാജെസ്റ്റര്‍.
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഡി+ സെഗ്മെന്റ് എസ്.യു.വിയായ മാജെസ്റ്റര്‍ പുറത്തിറക്കി ജെ.എസ്.ഡട്ട്യൂ എം.ജി മോേട്ടാര്‍. 41,000 രൂപയ്ക്ക് വെബ്സൈറ്റ് വഴി ഏപ്രിലില്‍ പ്രീറിസര്വേഷന് ആരംഭിക്കും. കാര്‍ ഡെലിവറികള്‍ മെയ് മാസത്തില്‍ ആരംഭിക്കും. വാഹനത്തിന്റെ വില ലോഞ്ച് ചെയ്യുതിനൊപ്പം പ്രഖ്യാപിക്കും.
19 ഇഞ്ച് അലോയ് വീല്‍, ലെവല്‍ 2 അഡാസ്, 10 ഓഫ് റോഡ് മോഡുകള്‍, 12 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിവ സവിശേഷതയാണ്. 2 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 8 സ്പീഡ് ഒാട്ടോമാറ്റിക് ട്രാന്സ്മിഷന് ഉള്ള വാഹനം 4*4 സിസ്റ്റം സ്റ്റാന്‍ഡേര്‍ഡാണ്. ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തെയാണ് എം.ജി ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ റോഡുകള്‍ക്ക് ഏറെ അനുയോജ്യമായ എംജിയുടെ ഏറ്റവും കരുത്തുറ്റതും ഈടുനില്‍ക്കുന്നതുമായ പ്രീമിയം എസ്യുവിയാണ് മാജെസ്റ്റര്‍.
എംജി മാജസ്റ്ററിലൂടെ കരുത്തുറ്റതും, ആധുനിക സുഖസൗകര്യങ്ങളോട് കൂടിയതും മികച്ച എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ളതുമായ ഒരു യഥാര്‍ത്ഥ എസ്യുവിയാണ് തങ്ങള്‍ പുറത്തിറക്കിയിരിക്കുതെ് ജെഎസ്ഡട്ട്യു എംജി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര പറഞ്ഞു.

