ജെ.വൈ.എസ് അംഗത്വവിതരണ ക്യാംപയിന്‍ തുടങ്ങി

ജനാധിപത്യ സംരക്ഷണ സമിതിയുടെ യുവജനവിഭാഗമായ ജനാധിപത്യ യുവജന സമിതി(ജെ.വൈ.എസ്)യുടെ അംഗത്വവിതരണ ക്യാംപയിന്റെ ഉദ്ഘാടനം എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ ബാബു നിര്‍വ്വഹിച്ചപ്പോള്‍. അര്‍ഷാദ് കോഴിക്കോട്, ബിന്ദു കൈമള്‍, ഡോ. വി. അഭിലാഷ് നാഥ്, മന്‍സൂര്‍ റഹ്മാനിയ, വി.കെ സുനില്‍കുമാര്‍, അഡ്വ. അഹമ്മദ് അമ്പലപ്പുഴ എന്നിവര്‍ സമീപം
ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ ബാബു ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയയ്ക്ക് അംഗത്വം നല്‍കിക്കൊണ്ട് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ജനാധിപത്യ സംരക്ഷണ സമിതിയുടെ യുവജനവിഭാഗമായ ജനാധിപത്യ യുവജന സമിതി(ജെ.വൈ.എസ്)യുടെ അംഗത്വവിതരണ ക്യാംപയിന് തുടക്കമായി. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ ബാബു ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയയ്ക്ക് അംഗത്വം നല്‍കിക്കൊണ്ട് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. കടുത്ത തൊഴില്‍ അസമത്വവും  കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസവും കേരളത്തിലെ യുവജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിവിലുള്ളതെന്ന് അഡ്വ.എ. എന്‍ രാജന്‍ ബാബു പറഞ്ഞു.വിദ്യാഭ്യാസരംഗത്ത് ഓട്ടോണമസ് കോളജുകള്‍  കൃത്യമായി സിലബസുകള്‍ പരിഷ്‌ക്കരിക്കുകയും  ആധുനിക തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ മുന്നേറ്റം നടത്തുമ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ കോളജുകളുടെ സ്ഥിതി അതി ദയനീയമാണെന്നും അഡ്വ. എന്‍. എന്‍ രാജന്‍ ബാബു പറഞ്ഞു.

കേരളത്തിലെ യുവജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന്  ജെ.വൈ.എസ് സംസ്ഥാന കണ്‍വീനര്‍ ഡോ. വി. അഭിലാഷ് നാഥ് പറഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോഴും പിന്‍വാതില്‍ നിയമനങ്ങള്‍ ശക്തമാണ്. സര്‍ക്കാരിന്റെ ദ്രോഹപരമായ നയങ്ങള്‍ക്കെതിരെ വരും നാളുകളില്‍ ജെ.വൈ.എസ് ശക്തമായ സമരവുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.  ജെ.എസ്.എസ് എറണാകുളം ജില്ലാ സെക്രട്ടറി വി.കെ സുനില്‍കുമാര്‍, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയ, ട്രഷറര്‍ അര്‍ഷാദ് കോഴിക്കോട്,ബിന്ദു കൈമള്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു