ജലവാഹനങ്ങളുടെ തേയ്മാനചെലവും മറ്റു നിയമപരമായ വ്യവസ്ഥകള്‍ക്കുമായി 2024-25 സാമ്പത്തിക വര്‍ഷം 5.5 കോടിയോളം രൂപ മാറ്റി വെക്കേണ്ടി വന്നെങ്കിലും ദീര്‍ഘനാളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു എന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
കൊച്ചി: സംസ്ഥാന കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന്റെ കീഴില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഐ.എന്‍.സി.) തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ വിറ്റുവരവ് 30.5 കോടി രൂപയും അറ്റാദായം 42 ലക്ഷം രൂപയുമാണ്.