കല്യാണ്‍ ജൂവലേഴ്സിന്റെ’പുഷ്പ കളക്ഷന്‍’ വിപണിയില്‍ 

പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്പ ആഭരണ ശേഖരം.

 

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ജനപ്രിയ സിനിമയായ പുഷ്പയില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ എക്സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ ആഭരണനിരയായ ‘പുഷ്പ കളക്ഷന്‍’ വിപണിയിലിറക്കി. പുഷ്പ 2 റിലീസിനോടനുബന്ധിച്ചാണ് ആകര്‍ഷകമായ ഈ ആഭരണ ശേഖരം പുറത്തിറക്കിയത്. പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്പ ആഭരണ ശേഖരം.

സ്വര്‍ണത്തില്‍ തീര്‍ത്ത് അണ്‍കട്ട് ഡയമണ്ടുകളും മദര്‍ ഓഫ് പേളും സെമിപ്രഷ്യസ് കല്ലുകളും ഉപയോഗിച്ച് അലങ്കരിച്ചവയാണ് പുഷ്പ ശേഖരത്തിലെ ആഭരണങ്ങള്‍. പ്രകൃതിയുടെ വന്യ സൗന്ദര്യത്തിനുള്ള ആദരവെന്നോണമാണ് ഈ ആഭരണങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ശേഖരത്തിലെ ഓരോ ആഭരണങ്ങളെയും കഥകള്‍ പറയാന്‍ കഴിയുന്ന കലാസൃഷ്ടികളായാണ് കല്യാണ്‍ ജൂവലേഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.ചലച്ചിത്രതാരം രശ്മിക മന്ദാനയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുഷ്പ ആഭരണ ശേഖരം വിപണിയിലിറക്കിയത്.

 

Spread the love