കല്യാണ്‍ ജൂവലേഴ്‌സിന് 25,045  കോടി രൂപ വിറ്റുവരവ്

മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു  35 ശതമാനം വര്‍ദ്ധനവ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ആകമാന ലാഭം 714 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 596 കോടി രൂപ ആയിരുന്നു.
കൊച്ചി: 2025 സാമ്പത്തിക വര്‍ഷത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് മുന്‍വര്‍ഷത്തെ 18,516 കോടി രൂപയില്‍ നിന്ന് 25,045  കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു  35 ശതമാനം വര്‍ദ്ധനവ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ആകമാന ലാഭം 714 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 596 കോടി രൂപ ആയിരുന്നു.2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ആകമാന വിറ്റുവരവ് 6182 കോടി രൂപയാണ് ആകമാന ലാഭം 188 കോടി രൂപ.  വളര്‍ച്ച യഥാക്രമം 37 ശതമാനവും 36 ശതമാനവും.നാലാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുളള വിറ്റുവരവ് 5350 കോടി രൂപ ആണ്. ഈ പാദത്തില്‍ ഇന്ത്യയില്‍ നിന്നുളള ലാഭം 185 കോടി രൂപയാണ്.

വളര്‍ച്ച യഥാക്രമം 38 ശതമാനവും 41 ശതമാനവും.ഗള്‍ഫ് മേഖലയില്‍ നാലാം  പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 784 കോടി രൂപയായി ഉയര്‍ന്നു. ഈ പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ലാഭം  12 കോടി രൂപയാണ്. വളര്‍ച്ച യഥാക്രമം 26 ശതമാനവും 22 ശതമാനവും.കമ്പനിയുടെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ  നാലാം  പാദ വിറ്റുവരവ് 28 കോടി രൂപയാണ്. 12 കോടി രൂപ നഷ്ടം രേഖപ്പെടുത്തി.കമ്പനിയുടെ 2025 സാമ്പത്തിക വര്‍ഷ ഫലങ്ങള്‍ വളരെ സംതൃപ്തി നല്‍കുന്നതാണെന്നും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിവാഹ പര്‍ച്ചേസുകളിലും അക്ഷയ തൃതീയ ദിനത്തിലും  പ്രോത്സാഹജനകമായ മുന്നേറ്റത്തിനാണ് കമ്പനി സാക്ഷ്യം  വഹിക്കുന്നതെന്നും കല്യാണ്‍ ജൂവലേഴ്‌സ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു .
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു