ഇന്ത്യന്‍ പീരിയഡ് സിനിമകളുടെ സ്പൂഫായി നിര്‍മ്മിക്കുന്ന പുതിയ പരസ്യചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്രോഫും നികിത ദത്തയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊച്ചി: പ്രമുഖ ലഗേജ്‌യാത്രാ ബാഗ് ബ്രാന്‍ഡ് കമിലിയന്റ് പുതിയ പരസ്യചിത്രവുമായി വിപണിയിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പീരിയഡ് സിനിമകളുടെ സ്പൂഫായി നിര്‍മ്മിക്കുന്ന പുതിയ പരസ്യചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്രോഫും നികിത ദത്തയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു വലിയ യുദ്ധമുഖത്തിന്റെ മാതൃകയില്‍ ചിത്രീകരിക്കുന്ന ഈ പരസ്യത്തില്‍ കമിലിയന്റ് ഉല്‍പ്പന്നങ്ങളുടെ കരുത്തും ഈടുനില്‍പ്പും ഹാസ്യാത്മകമായി ചിത്രീകരിക്കുന്നതായി കമ്പനി അറിയിച്ചു,ക്യാംപെയ്‌നെക്കുറിച്ച് സംസാരിക്കവേ കമിലിയന്റ് പുനരുജ്ജീവനവും ശക്തിയും ഉള്‍ക്കൊള്ളുന്ന ബ്രാന്‍ഡാണെന്ന് സാംസോനൈറ്റ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുശ്രീ തയ്ന്‍വാല പറഞ്ഞു.
അതുകൊണ്ടുതന്നെ ഇത്തരമൊരു ക്യാംപെയ്ന്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതിഹാസ ബോളിവുഡ് ശൈലിയിലുള്ള രംഗങ്ങളേക്കാള്‍ മികച്ച രീതിയില്ലെന്നും അവര്‍ പറഞ്ഞു. ഈ ക്യാംപെയ്ന്‍ കമിലിയന്റിനെ രസകരമായ സിനിമാറ്റിക് ലോകത്തേക്ക് കൊണ്ടുപോകുന്നതായും അവിടെ സ്യൂട്ട്‌കേസുകള്‍ അപ്രതീക്ഷിത ഹീറോകളായി മാറുന്നത് കാണാനാകുമെന്നും ലോവ് ലിന്റാസ് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ പ്രതീക് ഭരദ്വാജ് പറഞ്ഞു.
ഉര്‍വശി ധോലാകിയ, രഘുരാജീവ് ജോഡി തുടങ്ങിയ പ്രശസ്ത ടെലിവിഷന്‍ വ്യക്തിത്വങ്ങള്‍ മുതല്‍ ജോര്‍ഡ്ഇന്ത്യന്‍, മിഥില ദ്വിവേദി തുടങ്ങിയ ഡിജിറ്റല്‍ താരങ്ങള്‍ വരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ക്യാംപെയ്‌നുമായി സഹകരിക്കുമെന്ന് കമിലിയന്റ് അറിയിച്ചു.ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ഔട്ട്‌ഡോര്‍ മീഡിയ, സോഷ്യല്‍ ചാനലുകള്‍ എന്നിവയിലുടനീളം പരസ്യചിത്രം പ്രദര്‍ശിപ്പിക്കും. 2014 ല്‍ സ്ഥാപിതമായതു മുതല്‍ ശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ വിശ്വാസ്യത ഉറപ്പാക്കി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡായ കമിലിയന്റ് ആധുനിക കാലത്തെ യാത്രക്കാര്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പ് നല്‍കുന്നതായി കമ്പനി പറയുന്നു.