സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സ്വാമിയെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ഭക്തജനങ്ങളും പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്.
കൊച്ചി: പലതരം കാരണങ്ങള്‍ കൊണ്ട് ഭിന്ന ചേരികളില്‍ ശിഥിലമായി കിടന്ന കേരളത്തിലെ ഹൈന്ദവ സമൂഹം ഇന്ന് ഐക്യത്തിന്റെ പാതയില്‍ ശക്തി ആര്‍ജ്ജിക്കുകയാണെന്ന് സ്വാമി അയ്യപ്പദാസ് പറഞ്ഞു. ശ്രീശങ്കര ജയന്തിയോട് അനുബന്ധിച്ച് കേരള സ്‌റ്റേറ്റ് ഹിന്ദു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നടക്കുന്ന കനകധാരാ മഹാ യാഗത്തിന്റെ യാഗ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍. സാമുദായിക അന്തരം, ആചാരാനുഷ്ഠാനങ്ങള്‍, വൈവിധ്യമായ ജീവിത സമ്പ്രദായങ്ങള്‍, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തുടങ്ങി ചേര്‍ത്തുവെക്കപ്പെടാന്‍ ആകാതെ മുന്നോട്ടു പോയിരുന്ന ഹൈന്ദവ സമൂഹത്തെ സംഘടിത മത വിഭാഗങ്ങളും നിരീശ്വരവാദികളും ഒരുവശത്ത് അധിക്ഷേപിച്ചപ്പോള്‍ രാഷ്ട്രീയക്കാര്‍ ഹിന്ദുവിന്റെ ഐക്യമില്ലായ്മ മുതലെടുത്ത് വോട്ട് ചെയ്യാന്‍ മാത്രമുള്ള ഉപകരണങ്ങള്‍ ആക്കി മാറ്റാനും ശ്രമിച്ചു. എന്നാല്‍ ഇന്ന് കേരളത്തില്‍ മാറ്റം വന്നിരിക്കുന്നു എന്നുള്ളതാണ് സമീപകാല സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നതെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു.
ഈ ഉണര്‍വിന് കരുത്ത് പകര്‍ന്നതില്‍ കേരളത്തിലെ സന്യാസി സമൂഹം വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ദേവസ്വം ബോര്‍ഡ് സെക്രട്ടറി ടി ആര്‍ ദേവന്‍ അധ്യക്ഷത വഹിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ കെ പി ശിവദാസ് അമര പ്രഭു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി വി മുകുന്ദകുമാര്‍ സുകുമാരി മാരാത്ത് മട്ടലില്‍ ദേവസ്വം ട്രസ്റ്റ് ചെയര്‍മാന്‍ കെ കെ മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സ്വാമിയെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ഭക്തജനങ്ങളും പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. വി സാബു ഗൗഡ സാരസ്വത സേവാ സംഘം പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, യാഗ സമിതി നെട്ടൂര്‍ മേഖലാ പ്രസിഡന്റ്് പുത്ര സാഗര്‍ എന്നിവര്‍ സ്വീകരണത്തിനും ട്രസ്റ്റ് ഭാരവാഹികളായ ആര്‍ ഗിരീഷ്. കെ ബി മുരുകന്‍. രതീഷ് ഹരിഹരന്‍. പ്രസന്ന വാസുദേവന്‍. മിനി ആര്‍. നായര്‍ എന്നിവര്‍ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി


