2025-26 സീസണ്‍ മുതല്‍ ആരംഭിക്കുന്ന രണ്ട് വര്‍ഷത്തെ കരാറാണ് ക്ലബ്ബുമായി സിക്‌സ്5സിക്‌സ് ഒപ്പുവച്ചിരിക്കുന്നത്.
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക കിറ്റിംഗ് ആന്‍ഡ് അപ്പാരല്‍ പങ്കാളിയായി സിക്‌സ്5സിക്‌സ് തിരിച്ചെത്തുന്നു. 2025-26 സീസണ്‍ മുതല്‍ ആരംഭിക്കുന്ന രണ്ട് വര്‍ഷത്തെ കരാറാണ് ക്ലബ്ബുമായി സിക്‌സ്5സിക്‌സ് ഒപ്പുവച്ചിരിക്കുന്നത്. ഗുണനിലവാരത്തിനും ആരാധകരുമായുള്ള ബന്ധത്തിനും പ്രാധാന്യം നല്‍കുന്ന സിക്‌സ് 5 സിക്‌സുമായി വീണ്ടും സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.സിക്‌സ് 5 സിക്‌സും കേരളാ ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള സഹകരണം തങ്ങള്‍ക്ക് വീട്ടിലേക്ക് തിരിച്ചെത്തുന്നത് പോലെയാണെന്ന് സിക്‌സ് 5 സിക്‌സിന്റെ സഹസ്ഥാപകയും ക്രിയേറ്റീവ് ഡയറക്ടറുമായ അവ്‌നി അനീജ,
ഡല്‍ഹി ആസ്ഥാനമായുള്ള സിക്‌സ്5സിക്‌സ്, ഇന്ത്യയിലെ അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡുകളിലൊന്നാണ്. ഐപിഎല്‍ ടീമുകള്‍, ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീം, ഐഎസ്എല്‍ ക്ലബ്ബുകള്‍ എന്നിവയുടെയെല്ലാം പങ്കാളിയായി സിക്‌സ്5സിക്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.