കെസിബിസി ശീതകാല സമ്മേളനം ഡിസംബര്‍ 4 മുതല്‍

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം 4,5,6 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം 4ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ് അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. വിശ്വാസപ്രബോധന സംബന്ധ മന്ത്രാലയം പുറപ്പെടുവിച്ച അനന്തമഹാത്മ്യം  എന്ന വിഷയത്തെക്കുറിച്ച് ഡോ. ജേക്കബ് പ്രസാദും, ഡോ. ഷാനു ഫെര്‍ണാണ്ടസും ക്ലാസുകള്‍ നയിക്കും. 32 കത്തോലിക്കാ രൂപതകളില്‍ നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേരള കത്തോലിക്കാസഭയുടെ പാസ്റ്ററല്‍ കൗണ്‍സിലാണ് കെ.സി.സി.5,6 തീയതികളിലായി നടക്കുന്ന കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

 

Spread the love