ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം: കെസിഎഫ്

കുട്ടികളിലും യുവജനങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും അതുമൂലം ഉണ്ടാകുന്ന മനുഷ്യഹിംസയിലും യോഗം ഉത്കണ്ഠയും ആകുലതയും രേഖപ്പെടുത്തി.

കൊച്ചി: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികളിലും യുവജനങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും അതുമൂലം ഉണ്ടാകുന്ന മനുഷ്യഹിംസയിലും യോഗം ഉത്കണ്ഠയും ആകുലതയും രേഖപ്പെടുത്തി. കെ.സി.എഫിന്റെ നേതൃത്വത്തില്‍ അവബോധന കര്‍മപരിപാടികളും ആവിഷ്‌കരിക്കുമെന്നും യോഗം തീരുമാനമെടുത്തു. വന്യമൃഗ ആക്രമണത്തില്‍ നിന്നും മലയോര ജനതയുടെ ജീവനും സ്വത്തിനും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം നല്‍്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെ.സി.എഫ്. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കെ.സി.എഫ്. വൈദികോപദേഷ്ടാവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, ട്രഷറര്‍ വി.പി. മത്തായി, മുന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ്, കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, കെ.എല്‍.സി.എ. പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എം.സി.എ. മുന്‍ ജനറല്‍ സെക്രട്ടറി ധര്‍മ്മരാജ് പിന്‍കുളം, അനില്‍ ജോണ്‍ ഫ്രാന്‍സിസ്, വി.സി. ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Spread the love