ലീഗ് റൗണ്ടില്‍ പത്ത് മത്സരങ്ങളാണ് ഒരു ടീമിനുള്ളത്.
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ആഗസ്റ്റ് 21ന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കൊടിയേറും. വന്‍ മാറ്റങ്ങളോടെ അങ്കത്തിന് തയ്യാറായി ആലപ്പുഴയുടെ സ്വന്തം ടീം ആലപ്പി റിപ്പിള്‍സും പുതിയ സീസണിനായി ഒരുങ്ങിയിരിക്കുകയാണ്. രണ്ടാംദിനമായ ആഗസ്റ്റ് 22ന് ഉച്ചക്ക് 2.30ന് തൃശൂര്‍ ടൈറ്റന്‍സുമായുള്ള പോരാട്ടത്തോടെ ആലപ്പി കെസിഎല്‍ രണ്ടാം സീസണില്‍ തുടക്കം കുറിക്കും. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്, വിഗ്നേഷ് പുത്തൂര്‍ പോലുള്ള മുന്‍നിര താരങ്ങളെ നിലനിര്‍ത്തിയും താരലേലത്തില്‍ ജലജ് സക്സേന, ബേസില്‍ എന്‍. പി, ശ്രീഹരി എസ്. നായര്‍ ഉള്‍പ്പെടയുള്ള മികച്ച താരങ്ങളെ സ്വന്തമാക്കിയുമാണ് ആലപ്പി റിപ്പിള്‍സ് ടീമിനെ ഒരുക്കിയിരിക്കുന്നത്.
ലീഗ് റൗണ്ടില്‍ പത്ത് മത്സരങ്ങളാണ് ഒരു ടീമിനുള്ളത്. റിപ്പിള്‍സിന്റെ രണ്ടാം മത്സരം ഓഗസ്റ്റ് 23ന് ഉച്ചക്ക് 2.30ന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായിട്ടാണ്. ഓഗസ്റ്റ് 25ന് വൈകിട്ട് 6.45ന് ട്രിവാന്‍ഡ്രം റോയല്‍സുമായും ഓഗസ്റ്റ് 26ന് ഇതേ സമയത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്സുമായും റിപ്പിള്‍സ് ഏറ്റുമുട്ടും. ഏരീസ് കൊല്ലം സൈലേഴ്സുമായി ഓഗസ്റ്റ് 28ന് വൈകിട്ട് 6.45നും ഓഗസ്റ്റ് 29ന് വൈകിട്ട് 6.45ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്സുമായും ആലപ്പിയുടെ മത്സരം നടക്കും. ഓഗസ്റ്റ് 31ന് വൈകിട്ട് 6.45ന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് 2.30ന് തൃശൂര്‍ ടൈറ്റന്‍സിനേയും നേരിടും. സെപ്തംബര്‍ 3ന് ട്രിവാന്‍ഡ്രം റോയല്‍സുമായുള്ള മത്സരം ഉച്ചക്ക് 2.30നാണ്. ലീഗിലെ അവസാന ഗ്രൂപ്പ് മത്സരദിനത്തില്‍ സെപ്തംബര്‍ 4ന് ആലപ്പി റിപ്പിള്‍സ് ഏരീസ് കൊല്ലം സൈലേഴ്സിനെ ഉച്ചക്ക് 2.30ന് നേരിടും. സെപ്തംബര്‍ 5ന് നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ സെപ്തംബര്‍ 6ന് നടക്കുന്ന കെസിഎല്‍ ഫൈനലില്‍ ഏറ്റുമുട്ടും.

