നാഡീരോഗ ചികില്‍സാ ഉപകരണങ്ങളുടെ ടാക്‌സ് ഒഴിവാക്കണം:  കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025

കേരള അസ്സോസിയേഷന്‍ ഓഫ് ന്യുറോളജിസ്റ്റ്‌സ് (കാന്‍)  എറണാകുളം ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍   സംഘടിപ്പിച്ച അഞ്ചാമത്  രാജ്യാന്തര  'കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025' സമാപന സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. റെജി പോള്‍ സംസാരിക്കുന്നു. ഡോ. ശരത് മേനോന്‍, ഡോ. ആര്‍ സുരേഷ് കുമാര്‍, ഡോ.പി എ ഫസല്‍ ഗഫൂര്‍, ഡോ.വി ടി ഹരിദാസ് എന്നിവര്‍ സമീപം 
നാഡീ രോഗ ചികിത്സയുടെ ചെലവ് കുറച്ചാല്‍ മാത്രമെ ഗുണപരമായ ചികിത്സ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കാന്‍ കഴിയു. ഇതിനാവശ്യമായ  നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കൊച്ചി: നാഡീ രോഗ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ തീരുവ(ടാക്‌സ്) ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്  കേരള അസ്സോസിയേഷന്‍ ഓഫ് ന്യുറോളജിസ്റ്റ്‌സ് (കാന്‍) കൊച്ചിയില്‍  സംഘടിപ്പിച്ച അഞ്ചാമത്  രാജ്യാന്തര  ‘കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025’ ആവശ്യപ്പെട്ടു. നാഡീ രോഗ ചികിത്സയുടെ ചെലവ് കുറച്ചാല്‍ മാത്രമെ ഗുണപരമായ ചികിത്സ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കാന്‍ കഴിയു. ഇതിനാവശ്യമായ  നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നു ദിവസമായി എറണാകുളം ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മിറ്റില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 700 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നടക്കം പങ്കെടുത്ത ഈ രംഗത്തെ വിദഗ്ദര്‍ മസ്തിക്ഷക്ക, നാഡീ രോഗങ്ങളുമായി ബന്ധപ്പെട്ട് 50 ലധികം പ്രബന്ധങ്ങള്‍ സമ്മിറ്റില്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തി. കൂടാതെ പി.ജി വിദ്യാര്‍ഥികളുടെ 15 ഓളം പ്രബന്ധങ്ങളുടെ അവതരണവും സമ്മിറ്റില്‍ നടന്നു. സമാപന ദിവസമായ ഇന്നലെ (ജൂലൈ 13) അപസ്മാരരോഗികളുടെ തീവ്രപരിചരണം- ഡോ. മൈക്കിള്‍ ഫോങ് (ഓസ്‌ട്രേലിയ), തീവ്രപരിചരണത്തില്‍ ഇ. ഇ ജി നിരീക്ഷണത്തിന്റെ പങ്ക്- ഡോ. സുഷ്മ ഗോയല്‍ (ലണ്ടന്‍ )അംഗചലനവൈകല്യ രോഗനിര്‍ണ്ണയത്തില്‍ എം.ആര്‍. ഐ പരിശോധനയുടെ പങ്ക് – ഡോ. ഷക്കീബ് മൊഹമ്മദ് (ഓസ്‌ട്രേലിയ )ഹൃദയമിടിപ്പ് വ്യത്യാസമുള്ളവരില്‍ മാസ്തിഷ്‌ക്കാഘാതം തടയുന്നതിനുള്ള മരുന്നുകള്‍- ഡോ. റോബിന്‍ ലെമന്‍സ് (ബെല്‍ജിയം )എന്നിവരാണ് പ്രധാനമായും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി  പ്രബന്ധ മത്സരങ്ങളില്‍ ഒന്നാം സമ്മാനം ഡോ. പൂര്‍ണിമ  നായര്‍ (എസ് കെ ഹോസ്പിറ്റല്‍, തിരുവനന്തപുരം), രണ്ടാം സമ്മാന ഡോ.ആഷിക്ക് ഹംസ (മൈത്ര, ഹോസ്പിറ്റല്‍, കോഴിക്കോട്), മൂന്നാം സമ്മാനം ഡോ.ടി. കെ ആതിര(ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം) എന്നിവര്‍ കരസ്ഥമാക്കി. മെഡിക്കല്‍  ക്വിസ് മത്സരത്തില്‍ ഡോ. അശ്വതി കെ, ഡോ. സനല്‍ കെ. തോമസ്(ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, തൃശൂര്‍) ഒന്നാം സ്ഥാനവും, ഡോ.ആഷിക്ക് ഹംസ, ഡോ.മൊഹമ്മദ് റാഫത്ത്(മൈത്ര ഹോസ്പിറ്റല്‍, കോഴിക്കോട്) രണ്ടാം സ്ഥാനവും,ഡോ. നിത്യ ജോസ്, ഡോ. ശോബിത സാറ എബ്രഹാം (ടി.ഡി. മെഡിക്കല്‍ കോളേജ്, ആലപ്പുഴ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. റെജി പോള്‍,സെക്രട്ടറി ഡോ.വി ടി ഹരിദാസ്,ട്രഷറര്‍ ഡോ. ശരത് മേനോന്‍, കേരള അസോസിയേഷന്‍ ഓഫ്  ന്യൂറോളജിസ്റ്റ് പ്രസിഡന്റ് ഡോ.പി എ ഫസല്‍ ഗഫൂര്‍, സെക്രട്ടറി ഡോ. ആര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനവും സമാപന ചടങ്ങില്‍ വിതരണം ചെയ്തു. .
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു