യുവ ഗോള്‍കീപ്പര്‍ അര്‍ഷ് ഷെയ്ഖിനെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

കഴിഞ്ഞ വര്‍ഷത്തെ ലീഗ് ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റില്‍ നിന്നാണ് ഈ യുവതാരം ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്.
കൊച്ചി: യുവ ഗോള്‍കീപ്പര്‍ അര്‍ഷ് അന്‍വര്‍ ഷെയ്ഖിനെ ടീമിലെത്തിച്ചു കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. 2028 വരെയുള്ള മൂന്ന് വര്‍ഷത്തെ കരാറാണ് അര്‍ഷ് ബ്ലാസ്‌റ്റേഴ്‌സുമായി ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലീഗ് ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റില്‍ നിന്നാണ് ഈ യുവതാരം ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, എഎഫ്‌സി കപ്പ്, ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ കപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ മോഹന്‍ ബാഗാന് വേണ്ടി കളിച്ച പരിചയം അര്‍ഷിനുണ്ട്.ക്ലബ്ബിന്റെ ദീര്‍ഘകാല പദ്ധതിയും ലക്ഷ്യങ്ങളും നിറവേറ്റുന്ന ഒരു ടീമിനെ പടുത്തുയര്‍ത്തുന്നതിലാണ് ഈ വര്‍ഷം ഞങ്ങള്‍ പ്രധാനമായും ശ്രദ്ധയൂന്നുന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.

ഗോള്‍കീപ്പര്‍മാരുടെ വിഭാഗം ശക്തിപ്പെടുത്തേണ്ടത് ഇതില്‍ സുപ്രധാനമായ ഒന്നാണ്. അര്‍ഷിനെപ്പോലെ കഴിവുള്ള ഒരു യുവ ഗോള്‍കീപ്പറെ ടീമിലെത്തിച്ചത് ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു ഗോള്‍കീപ്പറിന് വേണ്ട എല്ലാ സ്വാഭാവിക കഴിവുകളുമുള്ള ഒരു കളിക്കാരനാണ് അര്‍ഷ് എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു.  അടിസ്ഥാനപരമായ കാര്യങ്ങളില്‍ അദ്ദേഹം മികവ് പുലര്‍ത്തുന്നുണ്ട്, ഒപ്പം കളിക്കിടയിലെ സമ്മര്‍ദ്ദത്തിലും ശാന്തത പാലിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. അര്‍ഷ് വരുന്നതോടെ തങ്ങളുടെ ഗോള്‍കീപ്പര്‍മാര്‍ക്കിടയില്‍  ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നും ഇത് എല്ലാവരെയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു