വന്‍കിട കണ്‍വെന്‍ഷന്‍
സെന്ററുകളും ഡെസ്റ്റിനേഷന്‍
ടൂറിസം സെന്ററുകളും വികസിപ്പിക്കും

ഹോട്ടലുകള്‍, ഹോട്ടല്‍ ക്ലസ്റ്ററുകള്‍ സംസ്ഥാനത്ത് കൂടുതല്‍ സജ്ജമാക്കേണ്ടതുണ്ട്.ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ 50 കോടി വരെ വായ്പ നല്‍കുന്നതിനുള്ള പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി

 

തിരുവനന്തപുരം: മൈസ് (മീറ്റിംഗസ്,ഇന്‍സെന്റീവ്‌സ്, കോണ്‍ഫ്രന്‍സ് ആന്റ് എക്‌സിബിഷന്‍സ്) ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഏറ്റവും ആവശ്യമുള്ള ഘടകം നിലവാരമുള്ള മുറികളുടെ ലഭ്യതയാണ്.

ഇടത്തരക്കാരും വന്‍കിടക്കാരുമായ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമുള്ള ഹോട്ടല്‍ മുറികളുടെ അപര്യാപ്തത സംസ്ഥാനത്തുണ്ട്. ഹോട്ടലുകള്‍, ഹോട്ടല്‍ ക്ലസ്റ്ററുകള്‍ സംസ്ഥാനത്ത് കൂടുതല്‍ സജ്ജമാക്കേണ്ടതുണ്ട്.ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ 50 കോടി വരെ വായ്പ നല്‍കുന്നതിനുള്ള പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പദ്ധതിയ്ക്ക് പലിശയിളവ് നലര്‍കുന്നതിനായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നതായും മന്ത്രി വ്യക്തമാക്കി.

Spread the love