ബില്‍ പേയ്‌മെന്റും റീചാര്‍ജും എളുപ്പമാക്കി കെഫോണ്‍ 

ബില്ലിംഗും റീചാര്‍ജും എളുപ്പമാക്കുന്നതോടൊപ്പം കൂടുതല്‍ സുഗമവും സുതാര്യവുമായ പേയ്‌മെന്റ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്ന് കെഫോണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു  പറഞ്ഞു.

തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി  സഹകരിച്ച് ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ സേവനങ്ങള്‍ ഏകീകരിച്ച്  കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍). പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു, എസ്ബിഐയുടെയും കെഫോണിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബിബിപിഎസ് ഏകീകരണം ഉദ്ഘാടനം ചെയ്തു. ഈ സഹകരണത്തോടെ ബിബിപിഎസ്  അംഗീകൃത പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ, ഫോണ്‍പേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ബില്‍ പേയ്‌മെന്റുകളും റീചാര്‍ജുകളും എളുപ്പത്തില്‍ നടത്താന്‍ സാധിക്കും. ബില്ലിംഗും റീചാര്‍ജും എളുപ്പമാക്കുന്നതോടൊപ്പം കൂടുതല്‍ സുഗമവും സുതാര്യവുമായ പേയ്‌മെന്റ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്ന് കെഫോണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു  പറഞ്ഞു. ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ സുഗമമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള കെഫോണിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റല്‍ പേയ്‌മെന്റ് ഓപ്ഷനുകള്‍ ലഭ്യമാക്കി ഉപഭോക്തൃ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഫോണ്‍ ഈ ഏകീകൃത പേയ്‌മെന്റ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഇന്റര്‍നെറ്റ് റീചാര്‍ജ്, ഒ.ടി.ടി റീചാര്‍ജ് തുടങ്ങിയ ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലും ലളിതമായും പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു