നിയമവും സേവനവും ഒരുമിച്ച് നടക്കുമ്പോള്‍ ജനാധിപത്യം സമൃദ്ധയിലേക്ക് ഉയരും

ആയിരം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയ കൊടുങ്ങല്ലൂര്‍ ക്ലബ്ബിലെ ഫാ. ഫ്രാന്‍സിസ് താനിയത്തിനെ ചടങ്ങില്‍ ആദരിച്ചു.

കൊച്ചി:  നിയമവും സേവനവും ഒരുമിച്ച് നടക്കുമ്പോള്‍ ജനാധിപത്യം നിലനില്‍ക്കുന്നതു മാത്രമല്ല, അത് വളരുകയും സമൃദ്ധിയിലേക്ക് ഉയരുകയും ചെയ്യുമെന്ന് കേരള ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. റോട്ടറി ഇന്റര്‍നാഷണല്‍ 3205 ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് ‘റിനൈസന്‍സ്  ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനത്തിലും അവസരത്തിലും സമത്വവും സഹോദര്യവും വ്യക്തിയുടെ മാനവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കലുമാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ സംക്ഷിപ്തമായി ഉള്‍ക്കൊള്ളുന്ന നാലു മഹത്തായ അടിസ്ഥാന തത്വങ്ങള്‍. ഇവ സാക്ഷാത്കരിക്കണമെങ്കില്‍ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ കൊത്തിവെക്കുകയും മനസ്സില്‍ ഇത് ആഴത്തില്‍ പതിയണമെന്നും അദ്ദേഹം വ്യക്തമാക്കി. റോട്ടറി സിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ് അധ്യക്ഷത വഹിച്ചു. പത്മവിഭൂഷണ്‍ ഡോ. ഡി നാഗേശ്വര്‍ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര പിന്നണി ഗായിക സേബ ടോമി, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നന്ദ ജെ ദേവന്‍ എന്നിവര്‍ക്ക് യൂത്ത് ഐക്കണ്‍ പുരസ്‌കാരം സമ്മാനിച്ചു. റോട്ടറി ക്ലബ്ബ് പാര്‍പ്പിടം പദ്ധതിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ചടങ്ങില്‍ കൈമാറി. ആയിരം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയ കൊടുങ്ങല്ലൂര്‍ ക്ലബ്ബിലെ ഫാ. ഫ്രാന്‍സിസ് താനിയത്തിനെ ചടങ്ങില്‍ ആദരിച്ചു. വിജയകുമാര്‍ ടി ആര്‍, ആര്‍ മാധവ് ചന്ദ്രന്‍, കൊച്ചി സിറ്റി എ സി പി അശ്വതി ജിജി, അജേഷ് കെ ജോയ്, ജിഗീഷ് നാരായണന്‍, ബാഡ്മിന്റണ്‍ ദേശീയ ചാംപ്യന്‍ ആരതി സാറ സുനില്‍, ഡോ. വി.പി കുരൈ്യയ്പ്പ്, അഡ്വ. എസ്. എ. എസ് നവാസ്, ആസ്റ്റര്‍ മെഡിസിറ്റി എന്നിവര്‍ക്ക് വിവിധ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി ഡോ. ദീപക് പുരോഹിത്, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ടി. എസ് ജയരാജ് , ഡോ. കെ. അജയകുമാര്‍, ബി. ബാലഗോപാല്‍, ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി  പി. ആര്‍ തേജസ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു