നമുക്കറിയാവുന്ന വിവരങ്ങള്‍ മനുഷ്യത്വപരമായി ഉപയോഗപ്പെടുത്തുമ്പോഴാണ് അതിനെ വിജ്ഞാനമെന്ന് വിളിക്കാനാവുക. ഇന്ത്യ ഉപഭോക്തൃ രാജ്യമായതിനാലാണ് ലോകം നമ്മെ ഉറ്റുനോക്കുന്നത്. അതുകൊണ്ടു തന്നെ ഇന്‍സോള്‍വന്‍സി നിയമം കൈകാര്യം ചെയ്യുമ്പോള്‍ വിശ്വാസ്യത പുലര്‍ത്താന്‍ ശ്രമിക്കണമെന്നും മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു
കൊച്ചി: ഇന്‍സോള്‍വന്‍സി നിയമങ്ങള്‍ സത്യസന്ധമായും മനുഷ്യത്വപരമായും മികച്ച നിലയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. കേരള ഇന്‍സോള്‍വന്‍സി പ്രൊഫഷണല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സോള്‍വന്‍സി നിയമത്തെക്കുറിച്ചുള്ള ഏകദിന സമ്മേളനം പാലാരിവട്ടം റിനൈയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കറിയാവുന്ന വിവരങ്ങള്‍ മനുഷ്യത്വപരമായി ഉപയോഗപ്പെടുത്തുമ്പോഴാണ് അതിനെ വിജ്ഞാനമെന്ന് വിളിക്കാനാവുക. ഇന്ത്യ ഉപഭോക്തൃ രാജ്യമായതിനാലാണ് ലോകം നമ്മെ ഉറ്റുനോക്കുന്നത്. അതുകൊണ്ടു തന്നെ ഇന്‍സോള്‍വന്‍സി നിയമം കൈകാര്യം ചെയ്യുമ്പോള്‍ വിശ്വാസ്യത പുലര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ഇന്‍സോള്‍വന്‍സി പ്രൊഫഷണല്‍ ഫോറം ചെയര്‍മാന്‍ പി ടി ജോയ് അധ്യക്ഷത വഹിച്ചു.ഐ ബി ബി ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിതേഷ് ജോണ്‍, ഐ സി എം ഐ ഐ പി എ എം ഡി ജി എസ് നരസിംഹ പ്രസാദ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വതന്ത്ര ഡയറക്ടര്‍ ജോര്‍ജ് കോര, സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ സെന്തില്‍ കുമാര്‍, കെ ഐ
പി എഫ് വൈസ് ചെയര്‍മാന്‍ ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍ , സെക്രട്ടറി രാമചന്ദ്രന്‍ ടി എം എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ. നിപുന്‍ സിംഗ്വി അഹമ്മദാബാദ്,അഡ്വ. അവിനാശ് കൃഷ്ണന്‍ രവി ചെന്നൈ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഇന്‍സോള്‍വന്‍സി പ്രൊഫഷണലുകള്‍, അഭിഭാഷകര്‍, ബാങ്കര്‍മാര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

