കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്   ഡിസംബര്‍ ഒമ്പതിനും, 11 നും

സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.  1,200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമപ്പഞ്ചായത്ത്-941, ബോക്ക് പഞ്ചായത്ത്-152, കോര്‍പ്പറേഷന്‍-06, ജില്ലാ പഞ്ചായത്ത്-14, നഗരസഭ-87 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങള്‍
തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുന്നു. സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായിട്ടാണ് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എ. ഷാജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പത്, 11 തിയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഡിസംബര്‍ ഒമ്പതിനും തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ഏഴു  ജില്ലകളില്‍ ഡിസംബര്‍ 11 നുമാണ് നടക്കുന്നത്. ഡിസംബര്‍ 13 നാണ് വോട്ടെണ്ണലും തുടര്‍ന്ന് ഫലപ്രഖ്യാപനവും നടക്കും. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സംസ്ഥാനത്ത് 1,200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമപ്പഞ്ചായത്ത്-941, ബോക്ക് പഞ്ചായത്ത്-152, കോര്‍പ്പറേഷന്‍-06, ജില്ലാ പഞ്ചായത്ത്-14, നഗരസഭ-87 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങള്‍. നവംബര്‍ 14 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. നവംബര്‍ 21 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. നവംബര്‍ 22 ആണ് സൂക്ഷമ പരിശോധന. നവംബര്‍ 24 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് പോളിംഗ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു