കേരള ഫിലാറ്റലിക് എക്‌സിബിഷന്‍: ലോഗോ പ്രകാശനം ചെയ്തു

15ാമത് സംസ്ഥാന തല ഫിലാറ്റലിക് എക്‌സിബിഷന്‍ (കേര പെക്‌സ് 2026) 2026 ജനുവരി  20 മുതല്‍ 23 വരെ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും.
കൊച്ചി:  തപാല്‍ സ്റ്റാമ്പുകളെപ്പറ്റി ആഴത്തില്‍ പഠിക്കുകയും അവ ശേഖരിക്കുകയും ചെയ്യുന്ന കേരളത്തിലെ ഫിലാറ്റലി സമൂഹം കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 15ാമത് സംസ്ഥാന തല ഫിലാറ്റലിക് എക്‌സിബിഷന്‍ (കേര പെക്‌സ് 2026) 2026 ജനുവരി  20 മുതല്‍ 23 വരെ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. പ്രദര്‍ശനത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള കേര പെക്‌സ് 2026 ലോഗോ പ്രകാശനം എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യപോസ്റ്റ്് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത നിര്‍വ്വഹിച്ചു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫിലാറ്റലി പ്രേമികളുടെ കൈവശമുള്ള അപൂര്‍വമായ സ്റ്റാമ്പുകളുടെ ശേഖരങ്ങള്‍, സ്റ്റാമ്പ് ശേഖരണം എന്ന വിനോദത്തിന്റെ ചരിത്രം എന്നതിനെയെല്ലാം വിശദമാക്കുന്നതാണ് പ്രദര്‍ശനം. കേര പെക്‌സ് പ്രദര്‍ശനം തപാല്‍ സ്റ്റാമ്പ് ശേഖരിക്കുന്നവര്‍, ചരിത്ര കുതുകികള്‍ ,വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊപ്പം വിദ്യാഭ്യാസപരമായും സാംസ്‌കാരികവുമായും പ്രാധാന്യമുള്ള ഫിലാറ്റലി എന്ന ഈ വിനോദത്തെ സ്‌നേഹിക്കുന്ന എല്ലാ ജനങ്ങള്‍ക്കുമുള്ള ഒരു പ്രധാന വേദിയാണ്. ലോകചരിത്രം, സംസ്‌കാരം, കല എന്നിവയിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വമായ ഫിലാറ്റലി സ്റ്റാമ്പുകള്‍, തീമാറ്റിക് സ്റ്റാമ്പ് ശേഖരങ്ങള്‍ എന്നിവ മത്സരാധിഷ്ഠിതവും അല്ലാത്തതുമായ വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു