ഹെല്‍ത്ത് കെയര്‍ സമ്മിറ്റിന് ജനുവരി 31 ന് തുടക്കം

കൊച്ചി:   സസ്റ്റെയ്‌നബിള്‍ ഹെല്‍ത്ത് കെയര്‍ ഇന്നോവേഷന്‍സ് ഫോര്‍ എ ഹെല്‍ത്ത് ഫ്യുച്ചര്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ കൊച്ചിയില്‍  ഹെല്‍ത്ത് കെയര്‍ സമ്മിറ്റ് നടക്കും. കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുന്ന നടക്കുന്ന സമ്മിറ്റില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ  ഡയറക്റ്റര്‍ ജനറലും എന്‍എബിഎച്ച് ബോര്‍ഡ് മെമ്പറുമായ ഡോ. ഗിരിധര്‍ ഗ്യാനി, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് (റിട്ട.), ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍സ് സിഇഒ ഡോ. ഇലന്‍കുമരന്‍ കാളിയമൂര്‍ത്തി, ഡോ. റാണ മേത്ത, ഡോ. ജോസ് ചാക്കോ പെരിയപുറം,  ഐഎംഎ കേരള പ്രസിഡന്റ് എം എന്‍ മേനോന്‍, ഐഎംഎ ഹെല്‍ത്ത് ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ചെയര്‍മാന്‍ ഡോ. ജോസഫ് ബെനവെന്‍, വീഗാലാന്‍ഡ് ഹോംസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍ ഉള്‍പ്പെടെ ആരോഗ്യ രംഗത്തെ പ്രമുഖരായ  40 ലധികം പ്രഭാഷകര്‍ പങ്കെടുക്കും. സംസ്ഥാനത്തെ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം സമിറ്റിനോടനുബന്ധിച്ച് നടക്കും. കൂടാതെ രണ്ട് ദിവസങ്ങളിലായി  എക്‌സ്‌പോയും ഉണ്ടാകും. എക്‌സ്‌പോയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

ഹോസ്പിറ്റല്‍ ഉടമകള്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഡയറക്റ്റര്‍മാര്‍, ക്ലിനിക്ക് ഉടമകള്‍, ഹെല്‍ത്ത് കെയര്‍ രംഗത്തെ സംരംഭകര്‍, എക്വിപ്‌മെന്റ് ആന്റ് ഡിസ്‌പോസിബിള്‍ നിര്‍മാതാക്കള്‍, മെഡിക്കല്‍ ടൂറിസം , വെല്‍നസ്, സീനിയര്‍ കെയര്‍, ഇന്‍ഷുറന്‍സ് , നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍,  ധനകാര്യ സ്ഥാപന പ്രതിനിധികള്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ നിന്നുള്ളവരും സമ്മിറ്റില്‍ പ്രതിനിധികളായെത്തും. ആദ്യദിനം രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയും രണ്ടാം ദിനം രാവിലെ 9.30 മുതല്‍ 5.30 വരെയാണ് പരിപാടികള്‍. സമ്മിറ്റില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് രജസ്റ്റര്‍ ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കില്‍ ഡിസ്‌കൗണ്ട് ലഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു