കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

സംസ്ഥാനത്തെ അഗ്രിക്കള്‍ച്ചര്‍, മെഡിക്കല്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സ്‌പേസ് തുടങ്ങിയ മേഖലയിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പിന്തുണയാണ് ധാരണാപത്രത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്.
കൊച്ചി: കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി കൈകോര്‍ത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക്. നൂതനത്വവും സംരഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ (കെഎസ്യുഎം). സംസ്ഥാനത്തെ അഗ്രിക്കള്‍ച്ചര്‍, മെഡിക്കല്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സ്‌പേസ് തുടങ്ങിയ മേഖലയിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പിന്തുണയാണ് ധാരണാപത്രത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഈ മേഖലയിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ വളരുവാനും വിപുലീകരിക്കുവാനുള്ള നടപടികള്‍ കൊട്ടക് മഹീന്ദ്ര ബാങ്കും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും സംയുക്തമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ഒരു ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്ക് എന്ന നിലയില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായുള്ള ബാങ്കിംഗ് സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസുകളും നോളജ് ഷെയറിംഗ് സെഷനുകളും സംഘടിപ്പിക്കല്‍, എക്‌സ്‌പോര്‍ട്ട് ഡോക്യുമെന്റേഷന്‍, ധന സമാഹരണ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പിന്തുണ നല്‍കും. കൂടാതെ, ഇന്ത്യയ്ക്ക് പുറത്തുള്ള ബാങ്കിന്റെ ശാഖകള്‍ മുഖേന ആഗോള വിപണിയിലെ എന്‍ആര്‍ഐകളുമായി കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കണക്ട് ചെയ്യുവാനും സാധിക്കും.

ഇന്‍ക്യുബേഷന്‍, മെന്റര്‍ഷിപ്പ്, ധന സമാഹരണ പിന്തുണ, കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമുകള്‍, പ്രാരംഭ ഘട്ടത്തിലുള്ള സംരംഭങ്ങള്‍ക്ക് വളരാന്‍ സഹായകമായ വിഭവങ്ങളുടെ പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹായം ലഭിക്കും. നിക്ഷേപകരുടെ ശൃംഖലയിലേക്കുള്ള പ്രവേശനം, ഇന്‍ഡസ്്ട്രി വിദഗ്ധര്‍, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവ മുഖേനയുള്ള ഗുണഫലങ്ങള്‍ തുടങ്ങിയവയും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റത്തിന്റെ വിശ്വാസ്യതയാണ് കൊട്ടക് മഹീന്ദ്ര ബാങ്കുമായുള്ള ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന്  കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സാമ്പത്തിക സഹായത്തിന് പുറമേ, ഞങ്ങളുടെ അഡൈ്വസറി സര്‍വീസുകളും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഗുണകരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.  കൊടാക് മഹീന്ദ്ര ബാങ്ക് സൗത്ത് ഹെഡ് ഓഫ് ഡിസ്ട്രിബ്യൂഷന്‍ ഠാക്കൂര്‍ ഭാസ്‌കര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു