പ്ലാസ്റ്റിക്, ആയുര്‍വേദ ഔഷധം, സ്‌റ്റോണ്‍ ക്രഷര്‍, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്റ്ററികളുടെ വിഭാഗത്തിലാണ് അവാര്‍ഡ്.
കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്റര്‍ലോക്ക് ടൈല്‍സ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിട സ്ഥാപനത്തിനുള്ള സര്‍ക്കാര്‍ പുരസ്‌ക്കാരം. കേരളസര്‍ക്കാരിന്റെ ഫാക്റ്ററീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ 2024ലെ ‘കേരള സംസ്ഥാന വ്യാവസായിക സുരക്ഷാ അവാര്‍ഡ്’ സഹകരണമന്ത്രി വി. എന്‍. വാസവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. പി. ജിനേഷ്, സൈറ്റ് ലീഡര്‍ പി. ടി. പ്രദീപ്, യൂണിറ്റ് മാനേജര്‍ ശരത്‌ലാല്‍, എന്‍വയണ്‍മെന്റ് മാനേജര്‍ ബി. രാജേഷ്, അസി. മാനേജര്‍ ആര്‍. ജി. രാഹുല്‍, സീനിയര്‍ അക്കൗണ്ടന്റ് ബിജുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത്, തൊഴില്‍ വകുപ്പു സെക്രട്ടറി ഡോ. കെ. വാസുകി, ഫാക്റ്ററീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി. പ്രമോദ്, മലിനീകരണനിയന്ത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ. എ.എം. ഷീല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്ലാസ്റ്റിക്, ആയുര്‍വേദ ഔഷധം, സ്‌റ്റോണ്‍ ക്രഷര്‍, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്റ്ററികളുടെ വിഭാഗത്തിലാണ് അവാര്‍ഡ്. കോട്ടയം ജില്ലയിലെ പാലായിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ പുരസ്‌ക്കാരത്തിനര്‍ഹമായ ഇന്റര്‍ലോക്ക് ടൈല്‍സ് യൂണിറ്റ്.