സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്

മികച്ച സബ് കളക്ടറായി കെ മീര (ഫോര്‍ട്ട് കൊച്ചി) യും തെരെഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ കളക്ടറേറ്റ് മികച്ച കളക്ടറേറ്റിനുള്ള അവാര്‍ഡിനര്‍ഹമായി. ഫെബ്രുവരി 24 റവന്യൂ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും.

 

തിരുവനന്തപുരം: റവന്യു വകുപ്പിന്റെയും സര്‍വേ വകുപ്പിന്റെയും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റവന്യൂ അവാര്‍ഡ്‌സ് 2025 ല്‍ മികച്ച ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് (എറണാകുളം)നെ യും മികച്ച സബ് കളക്ടറായി കെ മീര (ഫോര്‍ട്ട് കൊച്ചി) യും തെരെഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ കളക്ടറേറ്റ് മികച്ച കളക്ടറേറ്റിനുള്ള അവാര്‍ഡിനര്‍ഹമായി. ഫെബ്രുവരി 24 റവന്യൂ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും.

മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ വിനീത് ടി കെ (നെടുമങ്ങാട്),മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ് ഫോര്‍ട്ട് കൊച്ചി, മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍),ദേവകി കെ (വയനാട്), അജേഷ് കെ (കോഴിക്കോട്) ,മികച്ച ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) ഡോ. എം. സി. റെജില്‍, പാലക്കാട്,മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) വി.ഇ അബ്ബാസ് എറണാകുളം,മികച്ച ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ഡി അമൃതവല്ലി , തൃശൂര്‍ മികച്ച തഹസില്‍ദാര്‍ (പ്രിന്‍സിപ്പല്‍) സുനിത ജേക്കബ് (തൃശൂര്‍), ശ്രീജിത്ത് എസ് (കൊച്ചി), കെ.എം നാസര്‍ (ചേര്‍ത്തല), മികച്ച താലൂക്ക് ഓഫീസ് തൊടുപുഴ,മികച്ച തഹസില്‍ദാര്‍ (എല്‍ ആര്‍),സുനില്‍കുമാര്‍ കെ (മീനച്ചില്‍), ശ്രീകല എ എസ് (നെയ്യാറ്റിന്‍കര),മികച്ച തഹസില്‍ദാര്‍ (എല്‍ ടി) അജയകുമാര്‍ കെ (മഞ്ചേരി), വിജേഷ് എം (കൂത്തുപറമ്പ്),മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍ ആര്‍) സി ഗീത (വടകര, കൊയിലാണ്ടി),മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്വസിഷന്‍) ജയന്തി സി ആര്‍ (തൃശൂര്‍), സൗമ്യ പി കെ (ആലപ്പുഴ),മികച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ എന്‍എച്ച്) ദീപ പി വി (മലപ്പുറം).

മികച്ച വില്ലേജ് ഓഫീസുകള്‍- തിരുമല, കൊട്ടാരക്കര, കോന്നി, ആലാ,വൈക്കം,കരുണാപുരം, വാളകം,തൃശൂര്‍ തൃശൂര്‍, കരിമ്പുഴ 1, ഊരകം,കിഴക്കോത്ത്, നെന്മേനി,കണ്ണൂര്‍ 1,ബംബ്രാണ. ഡിജിറ്റല്‍ സര്‍വെയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍-ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ (കാസര്‍ഗോഡ്) ജില്ലാ നോഡല്‍ ഓഫീസര്‍ മീര കെ (ഫോര്‍ട്ട് കൊച്ചി),സര്‍വെ ഭൂരേഖ വകുപ്പില്‍ മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് (സംസ്ഥാനതലം)-ഡെപ്യൂട്ടി ഡയറക്ടര്‍ സലീം എസ് (കൊല്ലം),അസിസ്റ്റന്റ് ഡയറക്ടര്‍ രാജീവന്‍ പട്ടത്താരി (മലപ്പുറം),റീസര്‍വെ സൂപ്രണ്ട് ആരിഫുദീന്‍ എം (നെടുമങ്ങാട്),സര്‍വെ സൂപ്രണ്ട് (ജില്ലാ എസ്റ്റാബ്ലിഷ്‌മെന്റ്) – ഗീതാമണിയമ്മ എം എസ് (പത്തനംതിട്ട),മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഓഫീസുകള്‍ക്കുള്ള അംഗീകാരം-അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് തൃക്കാക്കര, എറണാകുളം,റീസര്‍വേ സൂപ്രണ്ട് ഓഫീസ് സുല്‍ത്താന്‍ ബത്തേരി, വയനാട്

Spread the love