സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മമ്മൂട്ടി നടന്‍, നടി ഷംല ഹംസ, സംവിധായകന്‍ ചിദംബരം

സ്വഭാവനടനായി സൗബിന്‍ ഷാഹിര്‍, ഛായാഗ്രാഹകനായി ഷൈജു ഖാലിദ്, ഗാനരചയിതാവ് വേടന്‍, കലാസംവിധായകനായി അജയന്‍ ചാലിശേരി ശബ്ദമിശ്രണം, ശബ്ദരൂപകല്‍പന എന്നിവയില്‍ ഫസല്‍ എ.ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍ തുടങ്ങി പത്തോളം പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് സിദ്ധാര്‍ഥ് ഭരതും മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം സ്വന്താമിക്കിയിട്ടുണ്ട്.
തൃശൂര്‍ : 55 മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ കൊടുമണ്‍പോറ്റിയായി അരങ്ങു തകര്‍ത്ത മമ്മൂട്ടിയാണ് മികച്ച നടന്‍. ഏഴാം തവണയാണ് മമ്മൂട്ടി സംസ്ഥാന അവാര്‍ഡ് നേടുന്നത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന്  ഷംല ഹംസ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം അണിയിച്ചൊരുക്കിയ ചിദംബരമാണ് മികച്ച സംവിധായകന്‍. മികച്ച ചിത്രത്തിനുള്ള അവാര്‍ഡും മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് നേടിയിരിക്കുന്നത്  കൂടാതെ സ്വഭാവനടനായി സൗബിന്‍ ഷാഹിര്‍, ഛായാഗ്രാഹകനായി ഷൈജു ഖാലിദ്, ഗാനരചയിതാവ് വേടന്‍, കലാസംവിധായകനായി അജയന്‍ ചാലിശേരി ശബ്ദമിശ്രണം, ശബ്ദരൂപകല്‍പന എന്നിവയില്‍ ഫസല്‍ എ.ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍ തുടങ്ങി പത്തോളം പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് സിദ്ധാര്‍ഥ് ഭരതും മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം സ്വന്താമിക്കിയിട്ടുണ്ട്.

നടന്ന സംഭവം എന്ന ചിത്രത്തിലെ അഭിനയത്തിന് ലിജോമോള്‍ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്ക് അഭിനയത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച സംഗീത സംവിധായകനായി സുഷിന്‍ ശ്യാം, ഗായകനായി കെ. എസ് ഹരിശങ്കറും  ഗായികയായി സേബാ ടോമിയും തിരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് ആണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. മികച്ച വസ്ത്രാലങ്കാരത്തിനുളള അവാര്‍ഡ് സമീറ സനീഷും മികച്ച എഡിറ്റിംഗിനുള്ള അവാര്‍ഡ് ഇ. എസ് സൂരജും സ്വന്തമാക്കി. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായികയും നിര്‍മ്മാതവുമായ  പായല്‍ കപാഡിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു