കല്യാണ് ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദന്‍ എന്നിവര്‍ സംയുക്തമായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. കല്യാണ് ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദന്‍ എന്നിവര്‍ സംയുക്തമായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, ജയ്പൂര്‍ ജ്വല്ലറി ഷോ സെക്രട്ടറി രാജീവ് ജെയിന്‍, കെജിജെഎസ് കണ്‍വീനര്‍മാരായ പി.വി.ജോസ്, സുമേഷ് വധേര, ക്രാന്തി നാഗ്വേക്കര്‍; തങ്കമയില്‍ ജ്വല്ലറി ലിമിറ്റഡ് എംഡി ബി.എ.രമേഷ്, കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ഡോ.ടി.എ. ശരവണ, പീജെ ജുവല്‍സ് ഡയറക്ടര്‍ മില്‍ട്ടന്‍ ജോസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
കേരളത്തിന്റെ തനതായ സാംസ്‌കാരിക ചിഹ്നമെന്ന നിലയിലും, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള സുരക്ഷിത നിക്ഷേപമായുമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ജനപ്രിയത കൈവന്നതെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.ജ്വല്ലറി നിര്‍മ്മാതാക്കളുടെയും കച്ചവടക്കാരുടെയും സമഗ്രമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് വ്യാപാരമേള സംഘടിപ്പിക്കുന്നത്. സ്വര്‍ണം, വജ്രം, പ്ലാറ്റിനം, വെള്ളി , അനുബന്ധ വസ്തുക്കള്‍, നൂതന ഉപകരണങ്ങള്‍ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്കായുള്ള പവലിയനുകള്‍ ഉള്‍ക്കൊള്ളുന്ന ഏകദേശം 200 സ്റ്റാളുകള്‍ എക്സ്പോയില്‍ പ്രദര്‍ശനത്തിനുണ്ട്.ത്രീഡി ഡിസൈന്‍ സോഫ്റ്റ്വെയര്‍, വെര്‍ച്വല്‍ രൂപാവിഷ്‌കാരങ്ങള്‍, എ.ഐ അടിസ്ഥാനമാക്കിയുള്ള കസ്റ്റമൈസേഷന്‍ തുടങ്ങിയ അത്യാധുനിക ഡിജിറ്റല്‍ ടൂളുകള്‍ മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. രാജ്യത്തുടനീളമുള്ള ആഭരണ നിര്‍മ്മാതാക്കള്‍, ജ്വല്ലറി ആര്‍ട്ടിസന്‍സ്, പ്രമുഖ ഡിസൈനര്‍മാര്‍, സാങ്കേതികവിദ്യാ സേവന ദാതാക്കള്‍, മൊത്തക്കച്ചവടക്കാര്‍, റീട്ടെയില്‍ ജ്വല്ലറികള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് മേളയില്‍ പങ്കെടുക്കുന്നതെന്ന്ആര്‍ട്ട് ഓഫ് ജ്വല്ലറി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ സുമേഷ് വിധേയരായി പറഞ്ഞു.
രാവിലെ 10:00 മുതല്‍ വൈകിട്ട് 6:00 വരെയാണ് എക്സിബിഷന്‍. ജ്വല്ലറി ഡീലര്‍മാര്‍, ആര്‍ട്ടിസന്‍സ് എന്നിവരുള്‍പ്പെടെയുള്ള വ്യാപാര പ്രൊഫഷണലുകള്‍ക്ക് ബിസിനസ്സ് ബന്ധം മെച്ചപ്പെടുത്താനും ഏറ്റവും പുതിയ വ്യവസായ രീതികള്‍ മനസ്സിലാക്കാനുമുള്ള മികച്ച അവസരമാണ് ബി.ടു.ബി ഷോ ഒരുക്കുന്നത്. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം പ്രവേശനം.പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. മേള ഞായറാഴ്ച്ച സമാപിക്കും.