റീട്ടെയിലേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ എഫ്എസ്എസ്എഐ യുടെ ഫുഡ് സേഫ്റ്റി ആന്‍ഡ് ട്രെയിനിംഗ് സര്ട്ടിഫിക്കേഷന് പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്; 2026 അവസാനത്തോടെ ഇന്ത്യയിലെങ്ങുമുള്ള 2000 റെസ്റ്റോറന്റുകളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം.
കൊച്ചി: മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, എന്നീ 1100ലധികം പ്രാദേശിക റെസ്റ്റോറന്റുകളെ പിന്തുണച്ചതിനു പിന്നാലെ കെഎഫ്സിയുടെ ഇന്ത്യ സഹയോഗ് പരിപാടി കേരളത്തിലെ തിരുവനന്തപുരത്ത് ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി, കേരളത്തിലെ 100 ലധികം പ്രാദേശിക റെസ്റ്റോറന്റുകള്‍ക്കും ഭക്ഷണശാലകള്‍ക്കും ഭക്ഷ്യസുരക്ഷയും ശുചിത്വവും, ഉപഭോക്ത്യ സേവനം, ലാഭക്ഷമത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള നിശ്ചിത മൊഡ്യൂളുകളില്‍ കെഎഫ്സി പരിശീലനം നല്കി. 2020 ലാണ് കെഎഫ്സിയുടെ ഇന്ത്യ ഹയോഗ് പ്രോഗ്രാം ആദ്യമായി ആരംഭിച്ചത്. റീട്ടെയിലേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ എഫ്എസ്എസ്എഐ യുടെ ഫുഡ് സേഫ്റ്റി ആന്‍ഡ് ട്രെയിനിംഗ് സര്ട്ടിഫിക്കേഷന് പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്; 2026 അവസാനത്തോടെ ഇന്ത്യയിലെങ്ങുമുള്ള 2000 റെസ്റ്റോറന്റുകളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം.